സംസ്ഥാനത്തെ പച്ചക്കറി വിലയിൽ കാര്യമായ മാറ്റമില്ലാതെ തുടരുന്നു. എറണാകുളത്ത് 40 രൂപയായ തക്കാളിക്ക് കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ 28 മുതൽ30 രൂപ വരെയാണ് വില. കോഴിക്കോട് കിലോയ്‌ക്ക് 40 രൂപയുള്ള കാരറ്റിന്‍റെ എറണാകുളത്തെ വില 75 രൂപയാണ്. എന്നാൽ, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലെ വെണ്ടയ്‌ക്കയുടെ വില 30ഉം എറണാകുളത്തെ വില 35രൂപയുമായപ്പോൾ കോഴിക്കോട് ജില്ലയിൽ വെണ്ടയ്‌ക്കയുടെ വില 70 രൂപയായി. എറണാകുളം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിൽ 150 രൂപയും കണ്ണൂർ 155 രൂപയും വിലയുള്ള മുരിങ്ങക്കയാണ് വിപണിയിലെ ഏറ്റവും വില കൂടിയ പച്ചക്കറി.