കൈപൊള്ളിച്ച് ഇഞ്ചിയും ബീന്‍സും; ഇന്നത്തെ പച്ചക്കറിവില അറിയാം - Vegetable price today
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
200 തൊട്ട് ഇഞ്ചി, ബീന്‍സിലും കൈപൊള്ളും; ഇന്നത്തെ പച്ചക്കറിവില അറിയാം
By
Published : Jun 1, 2023, 11:21 AM IST
സംസ്ഥാനത്തെ വിപണിയിൽ വിവിധ കേന്ദ്രങ്ങളിലെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. പൊതുവില്‍ ഇഞ്ചി, ബീന്‍സ് എന്നിവയ്‌ക്കാണ് വിപണിയില്‍ വില കൂടുതല്‍. 165-200 വരെയാണ് കിലോയ്‌ക്ക് ഇഞ്ചിയുടെ വില.
എറണാകുളം ജില്ലയിലാണ് ഇഞ്ചിക്ക് വില കൂടുതല്‍. 200 രൂപയാണ് എറണാകുളത്തെ ഇന്നത്തെ ഇഞ്ചിയുടെ വില.
ബീന്‍സിന് എറണാകുളത്ത് കിലോയ്ക്ക് 80, കണ്ണൂരിലും കാസർകോടും യഥാക്രമം 90, 93 എന്നിങ്ങനെയാണ് വില.
പച്ചക്കറി വിപണിയില്‍ വില ഏറ്റവും കുറവ് വെള്ളരിക്കയ്‌ക്കാണ്. 18 രൂപ മുതലാണ് വിപണിയില്‍ വെള്ളരി ലഭ്യമാകുന്നത്. പച്ചമുളകിന് 60 മുതല്‍ 80 വരെയാണ് വില.