തിരുവനന്തപുരത്തും കാസർകോടും പച്ചക്കറി നിരക്കിൽ നേരിയ കുറവ്. ഒന്നുമുതല്‍ 10 രൂപവരെയാണ് വ്യത്യാസം. അതേസമയം കണ്ണൂരിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പച്ചക്കറിക്ക് വില കൂടിയിട്ടുണ്ട്. ഒന്നുമുതല്‍ അഞ്ച് രൂപവരെയാണ് വിവിധ ഇനങ്ങള്‍ക്ക് കൂടിയത്. എന്നാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ തക്കാളി വിലയില്‍ വലിയ മാറ്റങ്ങളില്ല. വിവിധ ഇടങ്ങളിൽ 20 മുതൽ 30 വരെയാണ് നിരക്ക് (Vegetable Price 6th September 2023).