നേരിയ വില വ്യത്യാസങ്ങളോടെയാണ് സംസ്ഥാനത്ത് വിവിധ ജില്ലകളിലെ പച്ചക്കറി വിപണി ഇന്നും (Vegetable Price 27th October) സജീവമായിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ 25-30 നിരക്കുകളില്‍ വില്‍ക്കുന്ന തക്കാളിക്ക് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 20ല്‍ താഴെയാണ് വില. 40-60 വരെ വിലയിലാണ് പച്ചക്കറി വിപണിയില്‍ സവാള വില്‍ക്കുന്നത്. ഇഞ്ചിക്ക് തന്നെയാണ് വിപണിയില്‍ വില കൂടുതല്‍. പച്ചക്കറി വിപണിയിലെ ഇന്നത്തെ നിരക്കുകള്‍ പരിശോധിക്കാം.