സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. എറണാകുളത്ത് ഇഞ്ചിയ്‌ക്ക് വില വര്‍ധിച്ചു. കഴിഞ്ഞ ദിവസം കിലോയ്‌ക്ക് 160 രൂപയായിരുന്ന ഇഞ്ചിയ്‌ക്ക് 40 രൂപ വര്‍ധിച്ച് കിലോയ്‌ക്ക് 200 രൂപയായി. 150 രൂപ മുതല്‍ 170 വരെയാണ് മറ്റ് കേന്ദ്രങ്ങളിലെ വില. ഇതിന് പുറമെ എറണാകുളത്ത് തക്കാളി, സവാള, പച്ചമുളക് തുടങ്ങിയവയ്‌ക്ക് വില വര്‍ധിച്ചിട്ടുണ്ട്. തക്കാളിയ്‌ക്കാണ് വിപണിയില്‍ ഏറ്റവും വില കുറവ്. കിലോയ്‌ക്ക് 15 രൂപ മുതല്‍ 25 രൂപ വരെയാണ് വിവിധയിടങ്ങളിലെ വില.