ഡള്ളാസ്:അമേരിക്കയിലെ ഡാള്ളസിലുണ്ടായ വെടിവയ്പില്‍ ഒരു വയസുള്ള കുഞ്ഞടക്കം നാല് പേര്‍ മരിച്ചു. US shooting ഡാള്ളസ് നഗരത്തില്‍ നിന്ന് തെക്ക് കിഴക്കുള്ള മേഖലയിലാണ് വെടിവയ്പുണ്ടായത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മുതിര്‍ന്ന മൂന്ന് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ഒരു വയസുള്ള കുഞ്ഞിനെയും പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു. പതിനഞ്ചുകാരിയുടെ നില ഗുരുതരമല്ല. സംഭവവുമായി ബന്ധപ്പെട്ട ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല. ലോഗന്‍ഡി ല ക്രൂസ് (1), വനേസ ഡി ലാ ക്രൂസ് (20), കരീന ലോപ്പസ് (33), ജോസ് ലോപ്പസ് (50) എന്നിവരാണ് കൊല്ലപ്പെട്ടത്.