ന്യൂഡല്‍ഹി:ഗോള്‍ഡ് ബാഡ്‌ജുകള്‍ക്ക് പ്രതിമാസം 1,000 ഡോളര്‍ നല്‍കണമെന്ന് ബിസിനസ് സ്ഥാപനങ്ങളോടും ബ്രാന്‍ഡുകളോടും ആവശ്യപ്പെട്ട് ട്വിറ്റര്‍. പണം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കും ബ്രാന്‍ഡുകള്‍ക്കും അവരുടെ ചെക്‌മാര്‍ക്കുകള്‍ നഷ്‌ടമാകുമെന്നും ട്വിറ്റര്‍ അറിയിച്ചു. ബ്രാൻഡുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഓരോ അക്കൗണ്ടിലേക്കും ബാഡ്‌ജുകൾ ചേർക്കുന്നതിന് പ്രതിമാസം 50 ഡോളർ അധികമായി ഈടാക്കുമെന്നും സൂചനയുണ്ട്.
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ധനസമ്പാദനത്തിനുള്ള വിവിധ നീക്കങ്ങളാണ് കമ്പനി നടത്തുന്നത്. സോഷ്യൽ മീഡിയ കൺസൾട്ടന്‍റ് മാറ്റ് നവാര, ട്വിറ്റർ പ്രതിമാസം 1,000 ഡോളർ വൻതോതിൽ ഈടാക്കാൻ പോകുന്നുവെന്ന് കാണിച്ച് ഒരു സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു.
'പ്രതിമാസം 1,000 ഡോളറിന് ഗോള്‍ഡ് ചെക്ക് മാർക്ക് വെരിഫിക്കേഷൻ വാഗ്‌ദാനം ചെയ്‌തുകൊണ്ട് ബിസിനസുകൾക്ക് ട്വിറ്റർ ഇമെയിൽ ചെയ്യുന്നതായി റിപ്പോർട്ടുണ്ട്. കൂടാതെ അഫിലിയേറ്റ് അക്കൗണ്ട് വെരിഫിക്കേഷന് ഓരോ മാസവും 50 ഡോളറും ആവശ്യപ്പെടുന്നുണ്ട്', നവാര ട്വീറ്റ് ചെയ്‌തു. എന്നാല്‍ വിഷയത്തില്‍ ട്വിറ്റർ പ്രതികരിച്ചിട്ടില്ല.
'നേരത്തെ ആക്‌സസ് സബ്‌സ്‌ക്രൈബർ എന്ന നിലയിൽ നിങ്ങളുടെ ഓർഗനൈസേഷന് ഒരു ഗോള്‍ഡ് ചെക്ക്‌മാർക്കും അതിന്‍റെ അസോസിയേറ്റുകൾക്കുള്ള അഫിലിയേഷൻ ബാഡ്‌ജുകളും ലഭിച്ചിരുന്നു. തുടര്‍ന്നും നിങ്ങള്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഓര്‍ഗനൈസേഷന് 1,000 ഡോളര്‍ പ്രതിമാസം നല്‍കണം. അധിക അഫിലിയേഷനുകള്‍ക്ക് 50 ഡോളറും പ്രതിമാസം നല്‍കണം', ട്വിറ്റര്‍ നല്‍കിയ ഇ മെയിലിലെ ഉള്ളടക്കം ഇങ്ങനെയാണ്.
ട്വിറ്റർ തങ്ങളുടെ വെരിഫിക്കേഷൻ ഫോർ ഓർഗനൈസേഷൻ പ്രോഗ്രാമിന് (മുമ്പ് ബ്ലൂ ഫോർ ബിസിനസ് എന്ന് വിളിച്ചിരുന്നു) ഗോള്‍ഡന്‍ ബാഡ്‌ജുകൾ പുറത്തിറക്കിയിരുന്നു. ഇത് ബ്രാൻഡുകളെ ട്വിറ്ററില്‍ സ്വയം വെരിഫൈ ചെയ്യാന്‍ അനുവദിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ട്വിറ്റര്‍ അതിന്‍റെ സബ്‌സ്ക്രിപ്‌ഷന്‍ സേവനം ആന്‍ഡ്രോയ്‌ഡ് ഉപയോക്താക്കള്‍ക്ക് എട്ട് ഡോളറും ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് 11 ഡോളറും എന്ന നിരക്കില്‍ പുനക്രമീകരിച്ചു.
പ്രശ്‌നക്കാരായ ലെഗസി വെരിഫൈഡ് അക്കൗണ്ടുകള്‍ക്കും അവരുടെ ബ്ലൂ ബാഡ്‌ജുകള്‍ ഉടന്‍ നഷ്‌ടപ്പെടുമെന്ന് മസ്‌ക് അറിയിച്ചു. ട്വിറ്റര്‍ അതിന്‍റെ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ സേവനം ആറ് രാജ്യങ്ങളിലേക്ക് കൂടി വിപുലീകരിച്ചു.