കേരളം

kerala

ETV Bharat / business

സ്കോഡയുടെ കുഷാഖ് മോണ്‍ടെ കാര്‍ലോ എസ്‌യുവി വിപണിയില്‍ - Kushaq Monte Carlo edition

കുഷാഖ് മോണ്ടെ കാര്‍ലോ വില്‍പ്പനയിലൂടെ രാജ്യത്തെ വാഹന വിപണയുടെ 10 ശതമാനം പിടിക്കാനാകുമെന്നാണ് സ്‌കോഡ കരുതുന്നത്.

സ്കോഡയുടെ മോണ്‍ടി കാര്‍ലോ  മോണ്‍ടി കാര്‍ലോ എസ്‌യുവി  സ്കോഡ സ്‌യുവി വിപണിയില്‍  സ്കോഡയുടെ എസ്‌യുവി  Kushaq Monte Carlo edition  Skoda launch Kushaq Monte Carlo editio
സ്കോഡയുടെ മോണ്‍ടി കാര്‍ലോ എസ്‌യുവി വിപണിയില്‍

By

Published : May 9, 2022, 5:57 PM IST

ന്യൂഡല്‍ഹി:സ്കോഡയുടെ കുഷാഖ് മോണ്‍ടെ കാര്‍ലോ മിഡ് സൈസ് എസ്‌യുവി വിപണിയില്‍ എത്തി. 15.99 ലക്ഷം മുതല്‍ 19.49 ലക്ഷം വരെയാണ് കാറിന്‍റെ ഡല്‍ഹിയിലെ എക്‌സ്‌ ഷോറൂം വില. സിക്‌സ്‌ സ്പീഡ് (മാനുവല്‍) ഗിയറോട് കൂടിയ വാഹനത്തിന് ഒരു ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്.

ഓട്ടോമാറ്റിക്കിലും വാഹനം ലഭ്യമാണ്. സെവന്‍ സ്പീഡ് (ഓട്ടോമാറ്റിക്ക്) വാഹനത്തിന് 19.49 രൂപയാണ് വില. സ്പീഡിലും പവറിലും ഇന്ത്യന്‍ യാത്രക്കാരെ വിസ്മയിപ്പിക്കാന്‍ കഴിയുന്നതാണ് വാഹനമെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ സാക് ഹോളിസ് പറഞ്ഞു. മികച്ച വീലുകള്‍, സ്പോട്ടി ലുക്കിന് ചേര്‍ന്ന കുറുത്ത ഇന്‍റീരിയറും സീറ്റുകളും തുടങ്ങിയവ വാഹനത്തിന്‍റെ പ്രധാന പ്രത്യേകതയാണ്. ടൊർണാഡോ റെഡ്', 'കാൻഡി വൈറ്റ്' എന്നീ നിറങ്ങളിലാണ് കുഷാഖ് മോൺടെ കാർലോ വരുന്നത്.

കുഷാഖ് മോണ്ടെ കാര്‍ലോ വില്‍പ്പനയിലൂടെ രാജ്യത്തെ വാഹന വിപണയുടെ 10 ശതമാനം പിടിക്കാനാകുമെന്നാണ് കമ്പനി കരുതുന്നത്. ആഭ്യന്തര വിപണിയിൽ പ്രതിമാസം 2,500-3,000 യൂണിറ്റ് ഇടത്തരം എസ്‌യുവികളാണ് നിലവില്‍ കമ്പനി വില്‍ക്കുന്നത്. വില്‍പ്പനയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ കമ്പനി വലിയ മുന്നേറ്റം നടത്തിയിരുന്നു. ഇന്ധന ക്ഷമതക്കായി 1.0 ടി.എസ്ഐ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.

Also Read: ഹുണ്ടായിയുടെ പുതിയ എസ്‌യുവി ക്രേറ്റ ക്നൈറ്റ് എഡിഷന്‍ വിപണിയില്‍

ABOUT THE AUTHOR

...view details