കേരളം

kerala

ETV Bharat / business

ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 റാങ്കിങ്ങ് 2022 : ഇന്ത്യയില്‍ നിന്ന് ഒന്നാമത് എല്‍ഐസി

റാങ്കിങ്ങില്‍ റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് 51 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യയില്‍ നിന്ന് രണ്ടാമതായി

Fortune Global 500 List  lic in Global 500 List  reliance industries  top Indian companies  റിലയന്‍സ് ഇന്‍ഡസ്‌ട്രീസ്  എല്‍ഐസി  ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 റാങ്കിങ്ങ് 2022
ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 റാങ്കിങ്ങ് 2022: ഇന്ത്യയില്‍ നിന്ന് ഒന്നാമത് എല്‍ഐസി

By

Published : Aug 3, 2022, 8:47 PM IST

മുംബൈ : 2022ലെ ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 റാങ്കിങ്ങില്‍ ഇന്ത്യന്‍ കമ്പനികളില്‍ ഏറ്റവും മുന്നില്‍ പൊതുമേഖല കമ്പനിയായ എല്‍ഐസി. ലോകത്തിലെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള 500 കമ്പനികളാണ് ഗ്ലോബല്‍ 500 റാങ്കിങ്ങില്‍ ഉള്‍പ്പെടുന്നത്. ഒരോ വര്‍ഷവും ഫോര്‍ച്യൂണ്‍ ബിസിനസ് മാസികയാണ് ഇത് പ്രസിദ്ധീകരിക്കുന്നത്.

എല്‍ഐസിക്ക് 98-ാം സ്ഥാനമാണ് റാങ്കിങ്ങില്‍ ലഭിച്ചത്. കഴിഞ്ഞവര്‍ഷം എല്‍ഐസി ആദ്യ ഓഹരി വില്‍പ്പന നടത്തിയിരുന്നു(ഐപിഒ). ഇന്ത്യല്‍ നിന്ന് ഒമ്പത് കമ്പനികളാണ് ലിസ്റ്റില്‍ ഇടം പിടിച്ചത്. ഇതില്‍ അഞ്ച് കമ്പനികള്‍ പൊതു മേഖലയില്‍ നിന്നും നല് കമ്പനികള്‍ സ്വകാര്യ മേഖലയില്‍ നിന്നുമാണ്.

എല്‍ഐസി കഴിഞ്ഞാല്‍ ഇന്ത്യന്‍ കമ്പനികളില്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചത് മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ലിമിറ്റഡിനാണ്. റിലയന്‍സ് ഇന്‍ഡസ്‌ട്രീസിന് 104ാം സ്ഥാനമാണ് ഉള്ളത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 51 സ്ഥാനങ്ങള്‍ റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് മെച്ചപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ലിസ്റ്റില്‍ 155ാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ 19 വര്‍ഷമായി റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 ലിസ്റ്റില്‍ ഇടം പിടിച്ച് വരികയാണ്. 2021-22 സാമ്പത്തിക വര്‍ഷം 7,92,756 കോടിരൂപയാണ് റിലയന്‍സ് ഇന്‍ഡസ്‌ട്രീസിന്‍റെ വരുമാനം. തൊട്ടു പിന്നിലത്തെ വര്‍ഷത്തെ അപേക്ഷിച്ച് 47 ശതമാനത്തിന്‍റെ വര്‍ധനവാണ് ഇത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍, എസ്‌ബിഐ, ഭാരത് പെട്രോളിയം എന്നിവയാണ് ഗ്ലോബല്‍ ഫോര്‍ച്യൂണ്‍ 500ല്‍ ഇടം പിടിച്ച ഇന്ത്യന്‍ പൊതുമേഖല കമ്പനികള്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍-142, ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍-190, എസ്‌ബിഐ-236, ഭാരത്പെട്രോളിയം 295 എന്നിവയാണ് ഇവയുടെ സ്ഥാനങ്ങള്‍. ടാറ്റ മോട്ടേഴ്‌സ്, ടാറ്റ സ്റ്റീല്‍, രാജേഷ് എക്‌സ്പോര്‍ട്ട് എന്നിവയാണ് സ്വകാര്യ മേഖലയില്‍ നിന്നുള്ള, ഇന്ത്യയില്‍ നിന്ന് ഗ്ലോബല്‍ 500ല്‍ ഇടം പിടിച്ച കമ്പനികള്‍.

ABOUT THE AUTHOR

...view details