കേരളം

kerala

ETV Bharat / business

കുട്ടികളുടെ പഠനത്തിനുവേണ്ടിയുള്ള ചെലവിടലില്‍ എങ്ങനെ ആദായ നികുതി ഇളവ് ക്ലെയിം ചെയ്യാം? - ആദായ നികുതി ഇളവുകള്‍ ക്ലെയിം ചെയ്യേണ്ടത്

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ നമ്മള്‍ അവരുടെ വിദ്യാഭ്യാസത്തിന് വലിയ പ്രധാന്യമാണ് കൊടുക്കുന്നത്. വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള പണം വിനിയോഗത്തില്‍ നിങ്ങള്‍ വിവിധ വകുപ്പുകള്‍ പ്രകാരം ആദായ നികുതിയില്‍ ഇളവിനായി ക്ലെയിം ചെയ്യാം

Tags: *  Enter here.. EENADU SIRI STORY 3  Tax exemption on children education  Section 80C of Income Tax Act  Children allowances exempt from tax  How to save tax  How to save tax in education expenditure  ആദായ നികുതി ഇളവ്  കുട്ടികളുടെ ഭാവി  വിദ്യാഭ്യാസത്തിലെ ആദായനികുതി ഇളവ്  ആദായ നികുതി ഇളവുകള്‍ ക്ലെയിം ചെയ്യേണ്ടത്  ആദായ നികുതി നിയമം
വിദ്യാഭ്യാസം

By

Published : Feb 3, 2023, 5:58 PM IST

കുട്ടികളുടെ വിദ്യാഭ്യാസത്തിന് രക്ഷിതാക്കള്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ അതിനായി പലരും നല്ലൊരു തുക ചെലവിടുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള നിക്ഷേപങ്ങള്‍ക്കും ചെലവിടലുകള്‍ക്കും നികുതി ഇളവ് സര്‍ക്കാര്‍ നല്‍കുന്നുണ്ട്.

നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ പോവുകയാണ്. ഈ സാഹചര്യത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വിനിയോഗിച്ച തുകയ്‌ക്ക് ആദായ നികുതിയില്‍ എങ്ങനെയാണ് ഇളവിനായി അപേക്ഷിക്കേണ്ടത് എന്ന് നോക്കാം. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതി ഇളവിനായി നിക്ഷേപം നടത്തേണ്ട അവസാന തീയതി മാര്‍ച്ച് 31ആണ്.

നികുതി ഇളവിനായുള്ള എല്ലാ രേഖകളും ഒരുപക്ഷേ നിങ്ങള്‍ സമര്‍പ്പിച്ചിരിക്കാം. ആ രേഖകളെല്ലാം ശരിയാണെന്നും പൂര്‍ണമായ നികുതി ഇളവുകള്‍ ലഭ്യമാണോ എന്നുള്ളതും ഒരിക്കല്‍ കൂടി പരിശോധിക്കുക. നിക്ഷേപം കൂടാതെ ചില ചെലവിടലുകള്‍ക്കും നിങ്ങള്‍ക്ക് ആദായ നികുതി ഇളവിനായി അപേക്ഷിക്കാവുന്നതാണ്.

ട്യൂഷന്‍ ഫീസില്‍ ലഭിക്കുന്ന ഇളവുകള്‍ : കുട്ടികളുടെ ട്യൂഷന്‍ ഫീസ് അതിലൊന്നാണ്. അംഗീകൃത സ്‌കൂളുകള്‍, കോളജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ അടച്ച ഫീസ് ആദായനികുതി ഇളവിനായി കാണിക്കാവുന്നതാണ്. രണ്ട് കുട്ടികളുടെ ഫീസ് വരെയാണ് ഇങ്ങനെ കാണിക്കാവുന്നത്. ആദായനികുതി നിയമത്തിലെ 80c വകുപ്പ് പ്രകാരം 1,50,000 രൂപ വരെയുള്ളവയ്‌ക്ക് ഈ ഇനത്തില്‍ നിങ്ങള്‍ക്ക് ഇളവുകള്‍ ലഭിക്കും. ഈ ഇളവ് സൗകര്യം എല്ലാ നികുതിദായകര്‍ക്കും ലഭ്യമാണ്.

എന്നാൽ, വിദേശത്ത് പഠിക്കുന്ന കുട്ടികൾക്ക് നൽകുന്ന ഫീസിന് ഇത് ബാധകമല്ല. കുട്ടികളുടെ ക്ഷേമത്തിനായി തൊഴിലുടമ നൽകുന്ന ഏതെങ്കിലും പ്രത്യേക അലവൻസും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് പരിധികള്‍ക്ക് വിധേയമാണ്. വര്‍ഷത്തില്‍ 1,200 രൂപയ്‌ക്ക് മുകളിലുള്ള വിദ്യാഭ്യാസ അലവന്‍സിനും 3,600 രൂപയ്‌ക്ക് മുകളിലുള്ള ഹോസ്‌റ്റല്‍ അലവന്‍സിനും ആദായ നികുതി നിയമത്തിലെ വകുപ്പ് 10 പ്രകാരം നിങ്ങള്‍ക്ക് ഇളവിനായി അപേക്ഷിക്കാം.

ട്യൂഷൻ ഫീസിനുളള ഇളവുകൾ സെക്ഷൻ 80 സി പ്രകാരവും, വിദ്യാഭ്യാസ അലവൻസുകൾക്ക് സെക്ഷൻ 10 പ്രകാരവുമാണ് ക്ലെയിം ചെയ്യേണ്ടത്. വിദ്യാഭ്യാസ വായ്‌പയുമായി ബന്ധപ്പെട്ട ആദായ നികുതി ഇളവുകള്‍ ക്ലെയിം ചെയ്യേണ്ടത് ആദായ നികുതി നിയമത്തിലെ മറ്റൊരു വകുപ്പ് വഴിയാണ്.

വിദ്യാഭ്യാസ വായ്‌പയുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍: വിദ്യാഭ്യാസ വായ്‌പകളിന്‍ മേല്‍ നിങ്ങള്‍ അടച്ച പലിശയ്‌ക്ക് മുഴുവനായും ആദായ നികുതിയില്‍ നിങ്ങള്‍ക്ക് ഇളവ് ക്ലെയിം ചെയ്യാവുന്നതാണ്. ആദായനികുതി നിയമത്തിലെ 80ഇ പ്രകാരമാണ് നിങ്ങള്‍ ഈ ക്ലെയിം നടത്തേണ്ടത്. ഒരുപാട് ആളുകള്‍ ഈ കാലത്ത് കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാഭ്യാസ വായ്‌പയെടുക്കാറുണ്ട്. വിദ്യാഭ്യാസ വായ്‌പയിലെ ഈ ഇളവ് വിദേശത്തുള്ള പഠനത്തിനും സ്വദേശത്തുള്ള പഠനത്തിനും ലഭ്യമാണ്.

പലിശ അടവ് തുടങ്ങി എട്ട് വര്‍ഷത്തേക്കാണ് വിദ്യാഭ്യാസ വായ്‌പയിന്‍മേലുള്ള പലിശ അടവില്‍ ആദായ നികുതി ഇളവ് ലഭിക്കുക. കുട്ടികളുടെയോ ഭാര്യ/ ഭാര്‍ത്താവിന്‍റേയോ സ്വന്തം വിദ്യാഭ്യാസത്തിനുവേണ്ടിയോ നികുതിദായകന്‍ എടുക്കുന്ന വിദ്യാഭ്യാസ വായ്‌പകള്‍ക്ക് ഈ ഇളവ് ലഭ്യമാണ്.

ABOUT THE AUTHOR

...view details