കേരളം

kerala

By

Published : Nov 25, 2022, 10:41 PM IST

ETV Bharat / business

സ്‌ക്രാച്ചുള്ള മൊബൈല്‍ മാറ്റണോ, അതോ യാത്ര പോകണോ ? ; സന്തോഷത്തോടെ പണം ചെലവഴിക്കാനുള്ള നല്ലവഴികള്‍

പണം ചെലവഴിക്കലിന് പിന്നില്‍ സങ്കീര്‍ണമായ മനോവ്യാപാരങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഈ മാനസിക വ്യാപാരങ്ങളെ കുറിച്ചുള്ള അറിവ് ഉപയോഗിച്ച് പണം ചെലവഴിക്കല്‍ എങ്ങനെ വിവേകപൂര്‍വവും നമുക്ക് സന്തോഷം ലഭിക്കുന്നതുമാക്കാം എന്നാണ് ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നത്

how to improve your money spending habit  അമിതമായി പണം ചെലവഴിക്കുന്ന  മനഃശാസ്ത്രം  പണം ചെലവഴിക്കലിന് പിന്നില്‍  വിവേക പൂര്‍വം എങ്ങനെ പണം ചെലവഴിക്കാം  affective forecasting  how to maximize your happiness while spending  tips for spending money wisely  പണം ചെലവഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിങ്ങള്‍ അമിതമായി പണം ചെലവഴിക്കുന്ന ആളാണോ? മനഃശാസ്ത്രം ഉപയോഗിച്ച് എങ്ങനെ പണം ചെലവഴിക്കല്‍ വിവേകപൂര്‍വവും സന്തോഷപ്രദവും ആക്കാം?

ആഘോഷങ്ങള്‍ക്ക് മുന്നോടിയായും മറ്റും നമ്മള്‍ പലതരം സാധനങ്ങളിലും സേവനങ്ങളിലും കൂടുതലായി പണം ചെലവഴിക്കാറുണ്ട്. ചിലപ്പോഴൊക്കെ നിയന്ത്രണമില്ലാതെ നമ്മുടെ ബജറ്റിന് പുറത്തേക്ക് ചെലവഴിക്കല്‍ കടക്കാറുണ്ട്. പണം സമ്പാദിക്കുന്നതിനേക്കാള്‍ പ്രയാസമാണ് പലപ്പോഴും അത് വിവേകപൂര്‍വം ചെലവഴിക്കുക എന്നുള്ളത്.

പണം ചെലവഴിക്കലില്‍(ഉത്‌പന്നങ്ങളും സേവനങ്ങളും വാങ്ങല്‍) സങ്കീര്‍ണമായ മനോവ്യാപാരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിവേക പൂര്‍വവും നമുക്ക് സംതൃപ്‌തി ലഭിക്കുന്നതുമായ പണം ചെലവഴിക്കല്‍ നടക്കണമെങ്കില്‍ അതിന് പിന്നിലുള്ള മനഃശാസ്ത്രത്തെ കുറിച്ച് അറിഞ്ഞിരിക്കണം. ഈ മനഃശാസ്ത്രത്തെകുറിച്ച് വിശദമാക്കുകയും ഇതിനെ അടിസ്ഥാനമാക്കി പണം ചെലവഴിക്കല്‍ മെച്ചമാക്കാന്‍ വേണ്ടി മൂന്ന് ടിപ്‌സുകളുമാണ് താഴെ കൊടുക്കുന്നത്.

സമയയാത്ര സന്തോഷത്തിന്‍റെ പ്രധാന സ്രോതസ്: മനുഷ്യമനസിന്‍റെ അത്ഭുതകരമായ സവിശേഷതകളിലൊന്ന്, നമുക്ക് മാനസികമായി 'സമയ യാത്ര'(time travel) ചെയ്യാൻ കഴിയും എന്നതാണ്. ആതായത് നമ്മുടെ മനസിന് ഭാവിയിലേക്കും ഭൂതത്തിലേക്കും യാത്ര ചെയ്യാന്‍ കഴിയും. ഭാവിയില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ നമുക്ക് ഭാവന ചെയ്യാന്‍ കഴിയും. മനഃശാസ്‌ത്രജ്ഞര്‍ ഇതിനെ വിളിക്കുന്നത് 'വൈകാരിക പ്രവചനം'(affective forecasting) എന്നാണ്. ഭാവിയില്‍ നടത്താന്‍ പോകുന്ന ഒരു ഉല്ലാസ യാത്രയിലെ അനുഭവങ്ങള്‍ നമ്മള്‍ ഭാവനയില്‍ കാണുന്നത് ആ യാത്രയെ കുറിച്ചുള്ള നമ്മുടെ വൈകാരിക പ്രവചനമാണ്.

എന്നാല്‍ നമ്മുടെ വൈകാരികമായ പ്രവചനവും യാഥാര്‍ഥ്യവും തമ്മില്‍ അന്തരമുണ്ടാകും. ഉദാഹരണത്തിന് ഗോവയിലേക്ക് ഒരു യാത്രയ്‌ക്ക് നിങ്ങള്‍ പദ്ധതിയിടുന്നു എന്ന് വിചാരിക്കുക. ഗോവയിലേക്ക് പോകുന്നതിന് മുമ്പായി നമ്മള്‍ അവിടേക്ക് പോകുന്നതായി മനസില്‍ കാണുന്നു. എന്നാല്‍ മനസില്‍ ഭാവനചെയ്‌തത് പോലെയായിരിക്കില്ല യഥാര്‍ഥത്തില്‍ അവിടെ എത്തുമ്പോള്‍ അനുഭവിക്കുന്ന വികാരങ്ങള്‍.

വൈകാരിക പ്രവചനവും യാഥാര്‍ഥ്യവും തമ്മിലുള്ള അന്തരം: യഥാര്‍ഥത്തിലുള്ളതും ഭാവന ചെയ്‌തതുമായ വൈകാരിക അനുഭവങ്ങള്‍ തമ്മില്‍ തീവ്രതയിലും കാലയളവിലും വലിയ വ്യത്യാസങ്ങള്‍ ഉണ്ടാവും. ലോട്ടറി അടിച്ച ആളുകള്‍ ഈ ഒരു പ്രതിഭാസത്തിന് നമുക്ക് ചൂണ്ടി കാണിക്കാന്‍ കഴിയുന്ന നല്ലൊരു ഉദാഹരണമാണ്. ലളിത യുക്തിയില്‍ നമ്മള്‍ വിചാരിക്കുന്നതിന് വിരുദ്ധമായി ലോട്ടറി അടിച്ച ആളുകളുടെ സന്തോഷം ദീര്‍ഘ നേരം നീണ്ടുനില്‍ക്കില്ല. ഇതിന് കാരണം ഭാവന ചെയ്‌തതും യഥാര്‍ഥത്തില്‍ സംഭവിക്കുമ്പോള്‍ നമുക്ക് ഉണ്ടാകുന്ന അനുഭവവും തമ്മിലുള്ള അന്തരമാണ്.

ഭാവിയിലെ അനുഭവങ്ങള്‍ മനസില്‍ സങ്കല്‍പ്പിച്ച് നമുക്ക് സന്തോഷം കണ്ടെത്താന്‍ സാധിക്കും എന്നത് മനുഷ്യ മനസിന്‍റെ സവിശേഷതയാണ്. ഒരു പഠനത്തില്‍ വിനോദ യാത്രയ്‌ക്ക് പോകാന്‍ തയ്യാറെടുത്തവരേയും അത്തരമൊരു യാത്ര പദ്ധതിയിടാത്തവരെയും താരതമ്യം ചെയ്‌തു. ഏത് വിഭാഗത്തില്‍ ഉള്ളവരാണ് കൂടുതല്‍ സന്തോഷവാന്‍മാര്‍ എന്നതായിരുന്നു തരതമ്യത്തിന് അടിസ്ഥാനമാക്കിയത്. വിനോദയാത്രയ്‌ക്ക് തയ്യാറെടുത്തവരാണ് കൂടുതല്‍ സന്തോഷവാന്‍മാര്‍ എന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. വിനോദയാത്രയ്‌ക്ക് ശേഷം ഈ വ്യത്യാസം ഉണ്ടായില്ല എന്നും പഠനത്തില്‍ വ്യക്തമായി.

ഇതില്‍ നിന്നും വ്യക്തമാകുന്നത് ഒരു നല്ല കാര്യം സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന അനുഭവത്തേക്കാള്‍ സന്തോഷകരം ആ കാര്യത്തെ കുറിച്ച് നമ്മള്‍ ഭാവന ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സന്തോഷമാണെന്നതാണ്. ഈ ഒരു അറിവ് പണം ചെലവിടുമ്പോള്‍ നമുക്ക് ഉപയോഗപ്പെടുത്താം.

ടിപ്പ് 1- ഇപ്പോള്‍ വാങ്ങുക അതിന്‍റെ ഉപഭോഗം പിന്നീട്: സാധനങ്ങള്‍ ഇപ്പോള്‍ വാങ്ങുകയും എന്നാല്‍ പണം പിന്നീട് അടച്ചാല്‍ മതിയെന്നുമുള്ള ഓഫറുകള്‍(buy now pay later) ധാരാളമായി ലഭ്യമാകുന്ന കാലഘട്ടമാണ് ഇത്. ഈ ഒരു അവസരത്തില്‍ നമുക്ക് പെട്ടെന്ന് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങുകയും അതിന്‍റെ ഉപഭോഗം പെട്ടെന്ന് തന്നെ നടക്കുകയും ചെയ്യുന്നത് വര്‍ധിച്ച് വരികയാണ്. ഇതിന്‍റെ ഒരു കുഴപ്പം സന്തോഷത്തിന്‍റെ ഒരു പ്രധാന സ്രോതസായ പ്രതീക്ഷ ഇവിടെയില്ല എന്നുള്ളതാണ്. മനസിന്‍റെ സമയയാത്രയ്‌ക്ക് ഇവിടെ അവസരമില്ല. അതുകൊണ്ട് തന്നെ മാനസികമായ സന്തോഷം വര്‍ധിപ്പിക്കാനായി ചെയ്യേണ്ട കാര്യം ഒരു ഉത്‌പന്നം വാങ്ങിക്കുകയും എന്നാല്‍ അതിന്‍റെ ഉപഭോഗം കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മാറ്റിവയ്ക്കുകയും ചെയ്യുക എന്നുള്ളതാണ്.

വാങ്ങലിലെ അസന്തോഷം:വാങ്ങിക്കലില്‍ രണ്ട് തരത്തിലുള്ള 'വിലകള്‍' നമ്മള്‍ കൊടുക്കുന്നുണ്ട്. ഒന്ന് നമ്മള്‍ പണം എന്ന വില കൊടുക്കുന്നു. രണ്ടാമതായി നമ്മള്‍ കൊടുക്കുന്ന വില ആ പണം കൊണ്ട് വെറെ സാധനം വാങ്ങിക്കാം എന്നുള്ള അവസരം നഷ്‌ടപ്പെടുത്തലാണ്. ഇതിനെ സാമ്പത്തിക ശാസ്‌ത്രത്തില്‍ ഓപ്പര്‍ച്ച്യൂനിറ്റി കോസ്‌റ്റ് എന്നാണ് പറയുന്നത്.

വില കൊടുക്കല്‍ യഥാര്‍ഥത്തില്‍ നഷ്‌ടമാണ്. നഷ്‌ടങ്ങള്‍ സംഭവിക്കാന്‍ നമ്മള്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് പണം ചെലവഴിക്കുമ്പോള്‍ നമുക്ക് മാനസികമായി പ്രയാസം അനുഭവപ്പെടുന്നത്. ഇതിനെ മനഃശാസ്‌ത്രജ്ഞര്‍ വിളിക്കുന്നത് പണംകൊടുക്കല്‍ വേദന(cost of paying)എന്നാണ്.

ഷോപ്പിങ്ങുമായി ബന്ധപ്പെട്ട ഒരു പഠനത്തില്‍ കണ്ടെത്തിയത് നമ്മള്‍ ഒരു സാധനം വാങ്ങിക്കുമ്പോള്‍ മാനസികമായ ഒരു കണക്കുകൂട്ടല്‍ നടത്തുന്നുണ്ട് എന്നാണ്. ആ ഉത്പന്നം ഉപഭോഗം നടത്തുമ്പോഴുള്ള സന്തോഷം ഭാവന ചെയ്യുന്നു. അതേപോലെ ഓപ്പര്‍ച്യൂനിറ്റി കോസ്‌റ്റ് മൂലമുണ്ടാകുന്ന വേദനയും നമുക്ക് അനുഭവപ്പെടുന്നു. ഈ രണ്ട് വികാരങ്ങള്‍ തമ്മിലുള്ള ഏറ്റക്കുറച്ചിലാണ് നമ്മള്‍ ഒരു സാധനം വാങ്ങണോ വേണ്ടയോ എന്ന് തീരുമാനമെടുക്കുന്നതില്‍ നിര്‍ണായകമാകുന്നത്.

ഒരു ഉത്പന്നം വാങ്ങിക്കുമ്പോള്‍ പല രീതിയില്‍ നമുക്ക് പണം കൊടുക്കാം. നേരിട്ട് നമുക്ക് കറന്‍സി കൊടുക്കാം. സ്‌മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് പണം കൊടുക്കാം. അല്ലെങ്കില്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് നല്‍കാം. പ്രധാനപ്പെട്ട കാര്യം പണം അടയ്‌ക്കലിന്‍റെ രീതി അനുസരിച്ച് നിങ്ങളുടെ പണംകൊടുക്കല്‍ വേദനയുടെ തീവ്രതയുടെ തോതും മാറും എന്നതാണ്.

ഒരു പഠനത്തില്‍ കണ്ടെത്തിയത് പണം നേരിട്ട് കൊടുക്കുമ്പോഴാണ് ഡിജിറ്റലായി പണം കൊടുക്കുന്ന സമയത്തുള്ളതിനേക്കാള്‍ നിങ്ങള്‍ക്ക് പണംകൊടുക്കല്‍ വേദന കൂടുതല്‍ ഉണ്ടാകുന്നത് എന്നാണ്. ഈ ഒരു മനഃശാസ്‌ത്രം നമുക്ക് നേട്ടമായി എങ്ങനെ മാറ്റാം എന്ന് ചിന്തിക്കണം.

ടിപ്പ്-2 പണംകൊടുക്കല്‍ വേദന വര്‍ധിപ്പിക്കുക: ഉത്സവ കാലത്തും മറ്റും അമിതമായി പണം ചെലവാകും എന്ന ആശങ്ക ഉണ്ടെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് പണംകൊടുക്കല്‍ വേദന കരുതികൂട്ടി വര്‍ധിപ്പിക്കുകയാണ്. ഇതിനുള്ള മാര്‍ഗം മേലെ സൂചിപ്പിച്ചത് പോലെ ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ പണം ഓണ്‍ലൈനായി അടയ്‌ക്കാതെ നേരിട്ട് കറന്‍സിയായി തന്നെ നല്‍കുക എന്നതാണ്.

ഹെഡോണിക് ട്രെഡ്‌മില്‍ എന്ന അപകടം:മനുഷ്യരുടെ ഒരു പ്രധാന സവിശേഷത നമ്മള്‍ പുതിയ സാഹചര്യങ്ങളോട് പെട്ടെന്ന് താദാത്‌മ്യപ്പെടും എന്നുള്ളതാണ്. നമ്മള്‍ പുതിയ ഒരു ഉത്പന്നം വാങ്ങിയാലും ഇത് തന്നെയാണ് സംഭവിക്കുന്നത്. ഇതിനെ മനഃശാസ്‌ത്രജ്ഞര്‍ 'സുഖാനുഭൂതികളുടെ താദാത്മ്യപ്പെടല്‍'(hedonic adaptation) എന്നാണ് വിളിക്കുന്നത്. ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ ഒരു പ്രത്യേക ഉത്‌പന്നം ഉപഭോഗം ചെയ്യുമ്പോള്‍ അതില്‍ നിന്ന് ലഭിക്കുന്ന സന്തോഷം കുറഞ്ഞുവരും എന്നതാണ് ഹെഡോണിക് അഡാപ്‌റ്റേഷന്‍ കൊണ്ട് അര്‍ഥമാക്കുന്നത്.

ഉദാഹരണത്തിന് നിങ്ങള്‍ ഒരു പുതിയ സ്‌മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ ആദ്യമായി അത് ഉപയോഗിക്കുമ്പോഴുള്ള സന്തോഷം കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞാല്‍ അത്രകണ്ട് ഉണ്ടാവില്ല. എന്നാല്‍ മനുഷ്യ മനസിന്‍റെ പരിമിതി ഹെഡോണിക് അഡാപ്‌റ്റേഷന്‍ നമുക്ക് മനസില്‍ ചിത്രീകരിക്കാന്‍ സാധിക്കില്ല എന്നതാണ്. മനസിന്‍റെ സംതൃപ്‌തി എന്നുള്ളത് നമ്മുടെ പ്രതീക്ഷയും യഥാര്‍ഥത്തില്‍ സംഭവിക്കുന്നതും തമ്മിലുള്ള അനുപാതത്തിലെ വ്യത്യാസത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്.

സുനിശ്ചിതമായി ഉണ്ടാകുന്ന ഹെഡോണിക് അഡാപ്‌റ്റേഷന് അനുസൃതമായി നമ്മള്‍ പ്രതീക്ഷകള്‍ പരിമിതപ്പെടുത്തിയില്ലെങ്കില്‍ നമ്മള്‍ അസംതൃപ്‌തരായി തീരും. ഹെഡോണിക് അഡാപ്‌റ്റേഷനുള്ള പരിഹാരം പുതിയ ഒരു ഉത്പന്നം വാങ്ങുക എന്നതാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ സ്‌മാര്‍ട്ട് ഫോണിന് ചെറുതായൊരു സ്‌ക്രാച്ച് വന്നാല്‍ മനസിന് സന്തോഷം ലഭിക്കണമെങ്കില്‍ അത് മാറ്റി പുതിയൊരു സ്‌മാര്‍ട്ട് ഫോണ്‍ വാങ്ങേണ്ടിവരും. ഇങ്ങനെ വരുമ്പോള്‍ നിങ്ങള്‍ കാലെടുത്ത് വച്ചിരിക്കുന്നത് ഹെഡോണിക് ട്രെഡ് മില്ലിലേക്കാണ്.

തല്‍ഫലമായി സന്തോഷം നിലനിര്‍ത്തണമെങ്കിലുള്ള ഒരേ ഒരു മാര്‍ഗം ഒരു ഉത്പന്നത്തിന്‍റെ മെച്ചപ്പെട്ടത് കിട്ടാനായി പണം കൂടുതലായി ചെലവഴിച്ച് കൊണ്ടിരിക്കുക എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഹെഡോണിക് ട്രെഡ്‌മില്ലില്‍ കാലെടുത്ത് വെക്കാതിരിക്കുന്നതാണ് ഉചിതം.

ടിപ്പ് 3- വസ്‌തുക്കള്‍ക്ക് പകരം അനുഭവങ്ങള്‍ വാങ്ങുക:വസ്‌തുക്കള്‍ വാങ്ങുമ്പോഴേതിനേക്കാള്‍ നമുക്ക് സന്തോഷം ലഭിക്കുക അനുഭവങ്ങള്‍ വാങ്ങുമ്പോഴാണ് എന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. അതായത് യാത്രയ്‌ക്ക് പോവുക, സിനിമയ്‌ക്ക് പോവുക, കായിക മത്സരങ്ങള്‍ കാണാന്‍ പോവുക തുടങ്ങിയവയാണ് സ്‌മാര്‍ട്ട്ഫോണ്‍ തുടങ്ങിയ ഉപഭോഗ വസ്‌തുക്കള്‍ വാങ്ങുന്നതിനേക്കാള്‍ ഒരാള്‍ക്ക് മാനസികമായ സന്തോഷം ലഭിക്കുക.

ഇതിന്‍റെ ഒരു കാരണം അനുഭവങ്ങളോട് നമുക്ക് സാധാരണത്വം തോന്നുക(അതിനോടുള്ള ഉത്തേജനം നഷ്‌ടപ്പെടല്‍) ഒരു വസ്‌തുവിനോട് സാധാരണത്വം തോന്നുന്നതിനേക്കാള്‍ പതുക്കെയായിരിക്കും എന്നുള്ളത് കൊണ്ടാണ്. അതുകൊണ്ട് തന്നെ ഒരു വിനോദ യാത്രയ്‌ക്ക് പോകണമോ അതോ ചെറിയ സ്‌ക്രാച്ച് വീണ സ്‌മാര്‍ട്ട് ഫോണ്‍ മാറ്റണമോ എന്നുള്ള ചിന്ത നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ ഒന്ന് സംശയിക്കേണ്ട സ്‌ക്രാച്ച് വീണ സ്‌മാര്‍ട്ട് ഫോണ്‍ എടുത്ത് യാത്ര പോകുന്നതാണ് നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കുക.

ABOUT THE AUTHOR

...view details