ഇന്ത്യൻ റെയിൽവേയിൽ (Indian Railway) ജോലി നേടാൻ രാജ്യത്ത് ഏറ്റവും കൂടുതലാളുകൾ എഴുതുന്ന പരീക്ഷയാണ് റെയിൽവേ റിക്രൂട്ട്‌മെന്‍റ് ബോർഡ് (Railway Recruitment Board) അഥവാ ആർ ആർ ബി നടത്തുന്ന ഗ്രൂപ്പ് ഡി പരീക്ഷ (Group D Exam). റെയിൽവേയുടെ വിവിധ പ്രൊഡക്ഷൻ യൂണിറ്റുകളിലെ സാങ്കേതിക വകുപ്പുകളിലേക്കാണ് ഈ പരീക്ഷയിലൂടെ ജോലി ലഭിക്കുന്നത്. വിവിധ തസ്തികകളിലേക്ക് ഒരു ലക്ഷത്തിലധികം ഒഴിവുകളുണ്ടാകും. കോടിക്കണക്കിന് ഉദ്യോഗാർഥികളാണ് ഓരോ തവണയും ഗ്രൂപ്പ് ഡി പരീക്ഷയെഴുതുന്നത്. പരീക്ഷ മൂന്നു ഘട്ടങ്ങളിലാണ് നടക്കുന്നത്. കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള ടെസ്റ്റ് (Computer Based Test), ശരീരിക ഘടനാ പരീക്ഷ (Physical Efficiency Tset), പ്രമാണ പരിശോധന (document verification) എന്നിവയാണ് പരീക്ഷയുടെ ഘട്ടങ്ങൾ.
പരീക്ഷയെഴുതുന്ന ഉദ്യോഗാർഥികളിൽ നിന്ന് റെയിൽവേ നിശ്ചിത ഫീസ് ഈടാക്കുന്നുണ്ട്. ജനറൽ/ ഒ ബി സി ഉദ്യോഗാർഥികൾ 500 രൂപയും പിന്നാക്ക വിഭാഗക്കാർ അടക്കമുള്ളവർ 250 രൂപയുമാണ് ഫീസായി നൽകേണ്ടത്. എന്നാൽ പരീക്ഷയെഴുതി ജോലി കിട്ടാത്ത ഉദ്യോഗാർഥികൾക്ക് അവർ നൽകുന്ന ഫീസിന്‍റെ സിംഹഭാഗവും റെയിൽവേ തിരികെ നൽകും. ഈ റീഫണ്ട് ലഭിക്കാൻ ഉദ്യോഗാർഥികൾ ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം (How to apply for Railway Group D Exam Refund) .
റീഫണ്ട് ആർക്കൊക്കെ? :ദിവ്യാംഗർ, സ്ത്രീകൾ, ഭിന്നലിംഗക്കാർ, വിമുക്ത ഭടന്മാർ, പട്ടികജാതി പട്ടികവർഗക്കാർ, ന്യൂനപക്ഷം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, തുടങ്ങിയവർക്ക് അവർ നൽകിയ ഫീസായ 250 രൂപ മുഴുവനായും തിരികെ ലഭിക്കും. ജനറൽ/ ഒ ബി സി വിഭാഗക്കാർക്ക് അവർ നൽകുന്ന 500 രൂപ ഫീസിൽ നിന്ന് 400 രൂപയും റീഫണ്ടായി ലഭിക്കും.