കോഴിക്കോട്: രാജ്യത്തെ പ്രധാന സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി വടക്കൻ കേരളത്തിലെ ആദ്യ സമ്പൂർണ വനിത ശാഖ തുറന്നു. കോഴിക്കോട് ചെറൂട്ടി റോഡില്‍ തുറന്ന പുതിയ ശാഖയിൽ നാല് വനിത ജീവനക്കാരുണ്ടാകും. കോഴിക്കോട് നഗരസഭ മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്‌തു.
സ്‌ത്രീകൾക്ക് മാത്രമായൊരു ശാഖയുമായി എച്ച്‌ഡിഎഫ്‌സി ബാങ്ക് കോഴിക്കോട് ചെറൂട്ടി റോഡില്‍ - kozhikode news
എച്ച്‌ഡിഎഫ്‌സി ബാങ്കിന്‍റെ വടക്കൻ കേരളത്തിലെ ആദ്യ സമ്പൂർണ വനിത ശാഖ കോഴിക്കോട് ആരംഭിച്ചു.
സ്‌ത്രികൾക്ക് മാത്രമായൊരു ശാഖയുമായി എച്ച്‌ഡിഎഫ്‌സി ബാങ്ക്
വനിത ജീവനക്കാർ മാത്രമുള്ള ദക്ഷിണേന്ത്യയിലെ ആദ്യ ബാങ്കായിരിക്കുമെന്നാണ് എച്ച്‌ഡിഎഫ്‌സി അവകാശപ്പെടുന്നത്. ലിംഗ സമത്വത്തിനും സ്‌ത്രീകളുടെ ഉന്നമനത്തിനുമായി എച്ച്ഡിഎഫ്‌സി ബാങ്ക് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അതിനായി പരമാവധി മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും ബാങ്ക് അധികൃതർ പറഞ്ഞു.