ന്യൂഡൽഹി :റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ശമ്പളം ബോണസായി നൽകാൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് യോഗമാണ് ഇതിന് അംഗീകാരം നൽകിയത്. 1,832 കോടി രൂപ ഇതിനായി അനുവദിച്ചതായി കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു.
റെയില്‍വേ ജീവനക്കാര്‍ക്ക് 'ലോട്ടറി' ; 78 ദിവസത്തെ ശമ്പളം ബോണസ് - 78 ദിവസത്തെ ശമ്പളം
റെയിൽവേ ജീവനക്കാർക്ക് ബോണസ് നൽകുന്നതിനായി 1,832 കോടി രൂപ അനുവദിച്ചതായി കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ
റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ശമ്പളം ബോണസ്
ദീപാവലി-ദസറ ഉത്സവകാലത്തോടനുബന്ധിച്ചാണ് ബോണസ് നൽകുന്നത്. റെയിൽവേയിലെ നോൺ ഗസറ്റഡ് ജീവനക്കാരായ 11.27 ലക്ഷം പേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ വര്‍ഷവും സമാനമായ തുക റെയില്‍വേ ജീവനക്കാര്‍ക്ക് നല്‍കിയിരുന്നു.