കേരളം

kerala

ETV Bharat / business

തുടര്‍ച്ചയായ മൂന്നാം ദിനത്തിലും സ്വര്‍ണവിലയില്‍ വര്‍ധന

പവന് 280 രൂപയാണ് ഇന്ന് വര്‍ധിച്ചത്

സ്വര്‍ണവില  ഇന്നത്തെ സ്വര്‍ണവില  gold rate  gold rate today
തുടര്‍ച്ചയായ മൂന്നാം ദിനത്തിലും സ്വര്‍ണവിലയില്‍ വര്‍ധന

By

Published : Apr 9, 2022, 1:43 PM IST

എറണാകുളം: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. പവന് 280 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാമിന് 4.860 രൂപയും, പവന് 38,880 രൂപയായി.

കഴിഞ്ഞ ആഴ്‌ചയില്‍ നേരിയ കുറവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. ഈ ആഴ്‌ച തുടര്‍ച്ചയായി രണ്ട് ദിവസം വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. വീണ്ടും വിലവര്‍ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ സ്വര്‍ണത്തിന്‍റ മൂല്യം ഇനിയും ഉയരുമെന്ന സൂചനയാണ് വിപണി നല്‍കുന്നത്.

Also read: സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു; പവന് 38,600 രൂപയായി

ABOUT THE AUTHOR

...view details