മുംബൈ: ഇലക്‌ട്രോണിക് വാഹന നിർമാതാക്കളായ ഇ.വി ട്രിക്ക് മോട്ടേഴ്‌സിന്‍റെ ആദ്യ ബൈക്ക് പുറത്തിറങ്ങി. 1.6 ലക്ഷം രൂപയാണ് വില. 70 കിലോമീറ്റർ വേഗതയാണ് വാഹനത്തിനുള്ളത്. ഒരു മണിക്കൂർ ചാർജ് ചെയ്‌താൽ 110 കിലോമീറ്റർ ഓടാൻ കഴിയും.
2000 വാട്ട് ബിഎൽഡിസി മോട്ടോറാണ് വാഹനത്തിനുള്ളത്. ഓട്ടോ കട്ട് ഫീച്ചറിനൊപ്പം വരുന്ന 10 എഎംപി മൈക്രോ ചാർജർ ഉപയോഗിച്ച് നാല് മണിക്കൂറിനുള്ളിൽ വാഹനം പൂർണമായി ചാർജ് ചെയ്യാൻ സാധിക്കും.