മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിക്ക് ഇന്ന് ഉയര്‍ച്ചയോടെ ആരംഭം. പ്രധാനപ്പെട്ട ഓഹരി സൂചികകളായ സെന്‍സെക്‌സ് 358.67 പൊയിന്‍റും നിഫ്റ്റി 99.70 പൊയിന്‍റും വര്‍ധിച്ചു. ഇന്ന്(21.04.2022) രാവിലെ 9.30ന് 57,396.17 പോയിന്‍റിലാണ് സെന്‍സെക്‌സ് വ്യാപാരം നടത്തുന്നത്.
സെൻസെക്‌സിൽ നേട്ടം 358 പൊയിന്‍റ്: നിഫ്റ്റി 17,200 കടന്നു - സെന്‍സെക്സ്
സെന്‍സെക്‌സ്, നിഫ്റ്റി സൂചികകള്‍ ഉയര്‍ന്നു.
ഇന്ത്യന്‍ ഓഹരി വിപണിക്ക് നേട്ടം
പ്രധാനപ്പെട്ട 50 ഓഹരികള്‍ അടങ്ങിയ നിഫ്റ്റി 17,236.20 പോയിന്‍റിലുമാണ് വ്യാപാരം നടത്തുന്നത്. കോള്‍ ഇന്ത്യയുടെ ഓഹരിയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. കോള്‍ ഇന്ത്യയുടെ ഓഹരിക്ക് 2.29 ശതമാനത്തിന്‍റെ മൂല്യ വര്‍ധനവാണ് ഉണ്ടായത്. റിലയന്‍സ് ഇന്‍ഡസ്‌ട്രീസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, അദാനി പോര്‍ട്‌സ്, ഏഷ്യന്‍ പേയിന്‍റ്‌സ് എന്നിവയും നേട്ടമുണ്ടാക്കി.