കേരളം

kerala

ETV Bharat / business

റിട്ടെയിൽ വിൽപനക്ക് പുത്തനുണർവാകും: ഇ-പേലേറ്ററും ജിയൊമാർട്ടും സഹകരിക്കുന്നു

ഇ-പേലേറ്റർ -ജിയൊമാർട്ട് സഹകരണത്തോടെ രാജ്യത്തെ ചെറുകിട വ്യാപാരികൾക്കും വളരെ എളുപ്പത്തിൽ ഓൺലൈനിൽ വിൽപന നടത്താം.

By

Published : Aug 4, 2022, 4:04 PM IST

Collaboration of ePayLater  the SME Credit Platform with JioMart Partner  epaylater jiomart collaboration  ഈപെലേറ്റർ ജിയൊമാർട്ട് സഹകരണം  റിട്ടെയിൽ വിൽപനക്ക് പുത്തനുണർവ്  ഈപെലേറ്റർ റിട്ടെയിൽ വിൽപന  ഉദയ് സോമായാജുല  Uday Somayajula CoFounder of ePayLater
റിട്ടെയിൽ വിൽപനക്ക് പുത്തനുണർവായി ഈപെലേറ്റർ ജിയൊമാർട്ട് സഹകരണം

മുംബൈ( മഹാരാഷ്‌ട്ര): റിലയൻസിന്‍റെ ഉടമസ്ഥതയിലുള്ള പലചരക്ക് വിതരണ ശൃംഖലയായ ജിയൊമാർട്ടുമായി എസ്എംഇ ക്രെഡിറ്റ് പ്ലാറ്റ്‌ഫോമായ ഇ-പേലേറ്റർ (ePayLater) സഹകരിക്കുന്നു. രാജ്യത്തെ ചില്ലറ വിൽപ്പനയുടെ മുന്നേറ്റത്തിനുള്ള ചുവട്‌വെയ്പ്പാണ് ഈ നീക്കമെന്നാണ് വിലയിരുത്തല്‍. ഇതോടെ ചെറുകിട വ്യാപാരികൾക്കും വളരെ എളുപ്പത്തിൽ ഓൺലൈൻ വിൽപനയുടെ അനന്ത സാധ്യതകളാണ് തുറക്കുന്നത്.

ഗുണം ഇങ്ങനെ:വിദൂര ഗ്രാമങ്ങളിലെ കച്ചവടക്കാർക്ക് പോലും ഓൺലൈൻ വ്യാപാരം നടത്തുന്നതിനും വായ്‌പ ലഭിക്കുന്നതിനും ഇ-പേലേറ്റർ വഴിയൊരുക്കും. ജിയോ മാർട്ടുമായി സഹകരിക്കുന്ന റിട്ടെയിൽ വ്യാപാരികൾക്ക് ഇത് വളരെയധികം സഹായകരമാകും. റിലയൻസിന്‍റെ പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെ ചെറുകിട വ്യാപാരികൾ ഉൾപ്പെടെ എല്ലാത്തരം വ്യാപാരികൾക്കും സുഗമമായ വിൽപന സാധ്യമാകും.

ഇ-പേലേറ്ററിൽ രജിസ്‌റ്റർ ചെയ്യാൻ 5 മിനിറ്റ് മാത്രം മതി. ഫോണിലൂടെയും രജിസ്‌റ്റർ ചെയ്യാം. വായ്‌പ നൽകുന്നതിനുള്ള ഇ-പേലേറ്ററിന്‍റെ പ്രക്രിയ വളരെ എളുപ്പത്തിലുമാണ്.

സാധാരണഗതിയിൽ, മതിയായ ഈടില്ലാത്തതു കാരണം ചെറുകിട കച്ചവടക്കാർക്ക് ബാങ്കുകൾ മുഖേനയുള്ള വായ്‌പ എളുപ്പത്തിൽ കിട്ടാൻ സാധിക്കില്ല. ഇപേലേറ്ററുമായുള്ള ജിയോമാർട്ടിന്‍റെ പങ്കാളിത്തത്തിലൂടെ അത്തരം ഉപഭോക്താക്കൾക്ക് വായ്‌പ ലഭിക്കാൻ സഹായമാണ്. പുതിയ സാങ്കേതികവിദ്യകൾ ചെറുകിട കച്ചവടക്കാർക്ക് പ്രയോജനകരമാകുന്ന തരത്തിൽ ഞങ്ങൾ സൃഷ്‌ടിക്കുകയാണെന്ന് ഇ-പേലേറ്റർ സഹസ്ഥാപകൻ ഉദയ് സോമായാജുല പറഞ്ഞു.

ABOUT THE AUTHOR

...view details