ഇടുക്കി :ഓണ വിപണി ലക്ഷ്യമിട്ടുള്ള ഏത്തവാഴ കൃഷിയിലാണ് കർഷകർ. കൊവിഡും ലോക്ക്‌ഡൗണും തകർത്ത വിപണി തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് കർഷകർ. നിലവിൽ ഏത്തക്കായ്‌ക്ക് കിലോയ്‌ക്ക് 70 രൂപ വില ലഭിക്കുന്നുണ്ട്. ഇത് നല്ല വിലയായതിനാൽ ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി പേരാണ് വാഴക്കൃ ഷി ചെയ്യുന്നത്.
ഓണ വിപണിയില്‍ പ്രതീക്ഷയോടെ ഏത്തവാഴ കർഷകർ
ഏത്തക്കായ്ക്ക് കിലോയ്‌ക്ക് 70 രൂപ ലഭിക്കുന്നതിനാൽ ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി പേർ വാഴക്കൃഷി ചെയ്യുന്നുണ്ട്.
ഓണ വിപണിക്കായി ഏത്തവാഴക്കൃഷി ആരംഭിക്കുന്നത് ഡിസംബർ, ജനുവരി മാസത്തിലാണ്. എട്ട് മാസമാണ് കൃഷിയ്ക്ക് വേണ്ടത്. എല്ലാ മാസത്തിലും ഒരു തവണ രാസവള പ്രയോഗം നടത്തേണ്ടതുണ്ട്. പ്രധാനമായും പൊട്ടാഷ്, 18-18, എന്നി വളങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.
പ്രതിസന്ധിയിലാക്കി വളത്തിന്‍റെ വില വർധന:500 രൂപയുണ്ടായിരുന്ന 18-18 വളത്തിന് 1100 രൂപയായി. ഏഴാം മാസത്തിൽ പ്രയോഗിക്കുന്ന പൊട്ടാഷിന്‍റെ വില 900 രൂപയിൽ നിന്നും 1800 രൂപയായും വർധിച്ചു. ഇക്കാര്യത്തില്‍ അധികൃതരുടെ അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് കർഷകർ പറയുന്നത്.