ന്യൂഡല്‍ഹി: കാറുകളില്‍ ആറ് എയർബാഗുകൾ നിർബന്ധമാക്കുന്നത് സംബന്ധിച്ച നിർദേശം നടപ്പാക്കുന്നത് ഒരു വർഷത്തേക്ക് നീട്ടിവെച്ചതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. സുരക്ഷ പരിഗണിച്ച് എട്ട് സീറ്റുള്ള പാസഞ്ചർ കാറുകളില്‍ Passenger Cars (M-1 Category) ആറ് എയർബാഗുകൾ 2022 ഒക്‌ടോബർ ഒന്ന് മുതല്‍ നിർബന്ധമാക്കുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എയർബാഗ് നിർമാണം അടക്കം വാഹന നിർമാണ മേഖല നേരിടുന്ന അവശ്യവസ്തുക്കളുടെ ദൗർലഭ്യത്തെ തുടർന്നാണ് തീരുമാനം നടപ്പാക്കുന്നത് 2023 ഒക്‌ടോബർ ഒന്നിലേക്ക് നീട്ടാൻ തീരുമാനിച്ചതെന്നും നിതിൻ ഗഡ്‌കരി വ്യക്തമാക്കി.
കാറുകൾക്ക് വിലകൂടും, കാറുകളില്‍ ആറ് എയർബാഗ് നിർദ്ദേശം നടപ്പാക്കാൻ കേന്ദ്രം - കാറുകൾക്ക് വിലകൂടും
2023 ഒക്‌ടോബർ ഒന്ന് മുതല്‍ കാറുകളില്‍ ആറ് എയർബാഗുകൾ നിർബന്ധമാക്കുന്നത് നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. ഈ നിർദ്ദേശം കാറുകളുടെ വില വർധിക്കാൻ കാരണമാകുമെന്നാണ് വാഹന നിർമാതാക്കൾ അഭിപ്രായപ്പെട്ടത്.
മോട്ടോർ വാഹനങ്ങളുടെ നിലവാരം, വില എന്നിവയേക്കാൾ യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമെന്നും ഗഡ്‌കരിയുടെ ട്വീറ്റില്‍ പറയുന്നു. ഈ വർഷം ആദ്യം 1989ലെ മോട്ടോർ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയാണ് യാത്രക്കാരുടെ സുരക്ഷയ്ക്കായി കൂടുതല്‍ നിർദ്ദേശങ്ങൾ നടപ്പാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. മുൻ സീറ്റിലെ യാത്രക്കാർക്ക് മാത്രമല്ല, പിൻസീറ്റിലെ യാത്രക്കാർക്കും സുരക്ഷ ഒരുക്കുന്നതിനായി പാസഞ്ചർ കാറുകളില്‍ Passenger Cars (M-1 Category) ആറ് എയർബാഗുകൾ നിർബന്ധമാണെന്നാണ് പുതിയ നിർദേശം.
വലുതും വില കൂടിയതുമായ കാറുകളില്‍ മാത്രം ആവശ്യമായ സുരക്ഷ സൗകര്യങ്ങൾ ഒരുക്കിയാല്‍ പോര എന്നും ചെറുതും വില കുറഞ്ഞതുമായ കാറുകളിലും എയർബാഗുകൾ അടക്കമുള്ള സുരക്ഷ സൗകര്യങ്ങൾ നിർബന്ധമാണെന്നും നിതിൻ ഗഡ്‌്കരി കഴിഞ്ഞ വർഷം ആവശ്യപ്പെട്ടിരുന്നു. ഈ നിർദ്ദേശം കാറുകളുടെ വില വർധിക്കാൻ കാരണമാകുമെന്നാണ് വാഹന നിർമാതാക്കൾ അഭിപ്രായപ്പെട്ടത്.