തിരുവനന്തപുരം വിമാനത്താവളം, വിഴിഞ്ഞം തുറമുഖം എന്നിവക്ക് പിന്നാലെ കേരളത്തിലെ സോളാര്‍ രംഗത്തും സാന്നിധ്യം ഉറപ്പിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. സോളാര്‍ രംഗത്താണ് അദാനി ഗ്രൂപ്പിന്‍റെ പുതിയ പരീക്ഷണം. കേരളത്തിന്‍റെ സോളാര്‍ വിപണിയിലെ 25 ശതമാനം വിഹിതമാണ് ലക്ഷ്യമിടുന്നതെന്ന് അദാനി സോളാര്‍ സിഇഒ രമേഷ് നായര്‍ പറഞ്ഞു.
അദാനി സോളാര്‍ കേരളത്തിലേക്ക് - സോളാര്‍
കേരളത്തിന്‍റെ സോളാര്‍ വിപണിയിലെ 25 ശതമാനം വിഹിതമാണ് കമ്പനി ലക്ഷ്യമിടുന്നത്.
സോളാര്‍ മേഖലയില്‍ വന്‍ സാധ്യതകളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. 1000 മെഗാവാള്‍ട്ടാണ് പദ്ധതിയുടെ ശേഷി. രാജ്യത്തെ തന്നെ ഏറ്റവും വലിയ സെളാര്‍ നെറ്റ്വര്‍ക്കുകളില്‍ ഒന്നാണ് അദാനി സേളാര്‍ നെറ്റ്വര്‍ക്ക്. നിലവില്‍ രാജസ്ഥാന്‍, ഡല്‍ഹി, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ അദാനി സോളാര്‍ നെറ്റ്വര്‍ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‍റെ പ്രോജക്ടില്‍ ബിഡ് സമര്‍പ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വിമാനത്താവളമാണ് നെടുമ്പാശ്ശേരി.