കേരളം

kerala

ETV Bharat / business

അദാനി-ഹിൻഡൻബർഗ്: അന്വേഷണ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി - സുപ്രീംകോടതി

മുൻ സുപ്രീം കോടതി ജഡ്‌ജി എ എം സാപ്രെ മുൻ ജഡ്‌ജിമാരായ ഒ പി ഭട്ട്, ജെ പി ദേവദത്ത്, നന്ദൻ നിലേക്കനി, കെ വി കാമത്ത്, സോമശേഖരൻ സുന്ദരേശൻ എന്നിവരാണ് ആറംഗ സമിതിയിലെ അംഗങ്ങൾ.

Adani Hindenburg SC orders setting up of panel  Adani Hindenburg  Adani  Hindenburg  Hindenburg report supreme court  അദാനി  ഹിൻഡൻബർഗ്  അദാനി ഹിൻഡൻബർഗ്  ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണ സമിതിയെ നിയോഗിക്കും  ഹിൻഡൻബർഗ് റിപ്പോർട്ട്  ഹിൻഡൻബർഗ് റിപ്പോർട്ടിൽ സുപ്രീംകോടതി ഇടപെടൽ  അദാനി വിഷയത്തിൽ അന്വേഷണസമിതി  സുപ്രീംകോടതി
സുപ്രീംകോടതി

By

Published : Mar 2, 2023, 1:03 PM IST

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണം നടത്താൻ ആറംഗ അന്വേഷണ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി ഉത്തരവ്. അദാനി ഗ്രൂപ്പിന്‍റെ ഓഹരി തകർച്ച ഉൾപ്പെടെ ഓഹരി വിപണിയുടെ വിവിധ നിയന്ത്രണ വശങ്ങൾ ആറംഗ സമിതി പരിശോധിക്കും. മുൻ സുപ്രീം കോടതി ജഡ്‌ജി എ എം സാപ്രെ സമിതിക്ക് നേതൃത്വം നൽകും.

മുൻ ജഡ്‌ജിമാരായ ഒ പി ഭട്ട്, ജെ പി ദേവദത്ത് എന്നിവരെ കൂടാതെ നന്ദൻ നിലേക്കനി, കെ വി കാമത്ത്, സോമശേഖരൻ സുന്ദരേശൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. അന്വേഷണം പൂർത്തിയാക്കി രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സുപ്രീംകോടതി നിർദേശം.

അന്വേഷണ സമിതി സ്ഥിതിഗതികൾ വിലയിരുത്തുകയും നിക്ഷേപകരെ ബോധവാന്മാരാക്കുന്നതിനുള്ള നടപടികൾ നിർദേശിക്കുകയും ഓഹരി വിപണികൾക്കായി നിലവിലുള്ള നിയന്ത്രണ നടപടികൾ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

അഭിഭാഷകരായ എം എൽ ശർമ, വിശാൽ തിവാരി, കോൺഗ്രസ് നേതാവ് ജയ താക്കൂർ, സാമൂഹിക പ്രവർത്തകനായ മുകേഷ് കുമാർ എന്നിവർ ഈ വിഷയത്തിൽ ഇതുവരെ നാല് പൊതുതാൽപര്യ ഹർജികളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

അമേരിക്കൻ ഫൊറൻസിക് ഫിനാൻഷ്യൽ സ്ഥാപനമാണ് ഹിൻഡൻബർഗ്. ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ച് അദാനി ഗ്രൂപ്പ് ഓഹരി ഉടമകളെ വഞ്ചിച്ചു എന്നാണ് ഹിൻഡൻബർഗ് ജനുവരി 24ന് പുറത്തുവിട്ട റിസർച്ച് റിപ്പോർട്ടിൽ അറിയിച്ചിരിക്കുന്നത്. 'കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ചതി' എന്നാണ് ഇതിനെ ഹിൻഡൻബർഗ് റിപ്പോർട്ടിൽ ആരോപിച്ചത്. എന്നാൽ പുറത്തുവന്ന റിപ്പോർട്ട് കള്ളമാണെന്നും കഴമ്പില്ലെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്‍റെ പ്രതികരണം.

ഇന്ത്യൻ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, കമ്പനിയുടെ വളർച്ച, സമഗ്രത എന്നിവയ്‌ക്കെതിരെ കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചു. എന്നാൽ ദേശീയ വാദം കൊണ്ടോ ആരോപണങ്ങളെ അവഗണിച്ചതുകൊണ്ടോ വഞ്ചന അതല്ലാതാകുന്നില്ല എന്ന് ഹിൻഡൻബർഗ് തിരിച്ചടിച്ചിരുന്നു. റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം അദാനി നേരിട്ടത് കോടികളുടെ നഷ്‌ടമാണ്.

ABOUT THE AUTHOR

...view details