കേരളം

kerala

ETV Bharat / business

അതിവേഗം 5ജി: ഒക്ടോബറില്‍ രാജ്യത്ത് സേവനം ലഭ്യമാവും, മുന്നിലെത്താൻ ജിയോ - 5ജി സ്‌പെക്‌ട്രം ലേലം

ഓഗസ്‌റ്റ് 10നകം ലേലം നടപടികൾ അവസാനിപ്പിച്ച് ഒക്‌ടോബറിൽ രാജ്യത്ത് 5ജി സേവനം ലഭ്യമാക്കുമെന്ന് മന്ത്രി അശ്വനി വൈഷ്‌ണവ്.

5G services in India to be launched by October  spectrum allocation by Aug 10  5G spectrum auction in india  5ജി സേവനം ഇന്ത്യ  5ജി സ്‌പെക്‌ട്രം ലേലം  മന്ത്രി അശ്വനി വൈഷ്‌ണവ് 5ജി സേവനം
കാത്തിരിപ്പിന് വിരാമം; ഇന്ത്യയില്‍ 5G ഒക്‌ടോബറിൽ ആരംഭിക്കുമെന്ന് മന്ത്രി അശ്വനി വൈഷ്‌ണവ്

By

Published : Aug 2, 2022, 11:11 AM IST

ന്യൂഡൽഹി:ഇന്ത്യയില്‍ അതിവേഗ ഇന്‍റർനെറ്റ് സേവനം (5G) ഒക്‌ടോബറിൽ ആരംഭിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്‌ണവ്. ഓഗസ്‌റ്റ് 10നകം ലേലം നടപടികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏഴ് ദിവസം നീണ്ടുനിന്ന 5ജി സ്‌പെക്‌ട്രം ലേലം ഇന്നലെയാണ് അവസാനിച്ചത്.

ലേലത്തിലൂടെ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത് 1,50,173 കോടി രൂപയാണ്. ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പിനും 5ജി നിർണായ ചുവടുവയ്പ്പാണ്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ സേവനദാതാക്കളാണ് ഇന്ത്യയില്‍ 5ജി എത്തിക്കുക.

5ജി ലേലത്തില്‍ 88078 കോടി രൂപയുടെ സ്പെക്‌ട്രം സ്വന്തമാക്കി റിലയന്‍സ് ജിയോ ആണ് ഒന്നാമത്. ഇന്ത്യൻ ടെലികോം വിപണിയിൽ റിലയൻസിന്‍റെ ജിയോ കുതിച്ചുയരുമെന്ന സൂചനയാണ് ലേലം നൽകുന്നത്. 20 വർഷത്തേക്ക് സ്പെക്‌ട്രം ഉപയോഗിക്കാനുള്ള അവകാശം നേടിയെടുത്തത്. 700MHz, 800MHz, 1800MHz, 3300MHz, 26GHz ബാൻഡുകളിൽ സ്പെക്‌ട്രം ഉപയോഗിക്കാനുള്ള അവകാശമാണ് ജിയോ സ്വന്തമാക്കിയത്.

സ്പെക്‌ട്രത്തിന്‍റെ 71 ശതമാനം വില്‍പ്പന നടന്നെന്നും ഒന്നരലക്ഷം കോടിയിലധികം രൂപയുടെ ലേലമാണ് നടന്നതെന്നും കേന്ദ്രമന്ത്രി അശ്വനി വൈഷ്‌ണവ് പറഞ്ഞു. ആകെ 40 റൗണ്ട് ലേലം നടന്നു. അദാനി ഡാറ്റ 400 MHz, ഭാരതി എയർടെൽ 19,867 MHz, റിലയൻസ് ജിയോ 24,740 MHz, വോഡഫോൺ 6228 MHz എന്നിങ്ങനെയാണ് സ്വന്തമാക്കിയത്. രാജ്യത്തെ ടെലികോം വ്യവസായം ഒരുപാട് മുന്നേറിയെന്നതിന് തെളിവാണ് 5ജി സ്പെക്‌ട്രം ലേലമെന്നും അശ്വനി വൈഷ്‌ണവ് പറഞ്ഞു.

ABOUT THE AUTHOR

...view details