കേരളം

kerala

ETV Bharat / business

ഗാർഹിക ഉപഭോക്താക്കൾക്ക് സൗജന്യ വൈദ്യുതി നൽകാൻ ഉത്തരാഖണ്ഡ്

സംസ്ഥാനത്തെ ക്ഷീര, ഹോർട്ടികൾച്ചർ, കാർഷിക മേഖലകളുമായി ബന്ധപ്പെട്ട ഉപഭോക്താക്കൾക്കും സൗജന്യമായി വൈദ്യുതി ലഭിക്കും.

free electricity  uttarakhand  സൗജന്യ വൈദ്യുതി  ഉത്തരാഖണ്ഡ്  Uttarakhand Power Ministry
ഗാർഹിക ഉപഭോക്താക്കൾക്ക് സൗജന്യ വൈദ്യുതി നൽകാൻ ഉത്തരാഖണ്ഡ്

By

Published : Jul 8, 2021, 1:29 PM IST

ഡെറാഡൂണ്‍: ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസം 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന് ഉത്തരാഖണ്ഡ് വൈദ്യുതി മന്ത്രി ഹരക് സിംഗ് റാവത്ത്. പ്രതിമാസം 101 മുതൽ 200 വരെ യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ബില്ലിന്മേൽ 50 ശതമാനം വരെ കിഴിവും ലഭിക്കും.

Also Read: ഇന്ത്യയുമായുള്ള വിമാന സർവീസ് പുനരാംരംഭിച്ച് മൂന്ന് രാജ്യങ്ങൾ, വിശദാംശങ്ങൾ അറിയാം

നിലവിൽ 100 മുതൽ 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന 13 ലക്ഷത്തോളം ഉപഭോക്താക്കളാണ് സംസ്ഥാനത്തുള്ളത്. വാണിജ്യ വിഭാഗത്തിൽ ഉൾപ്പെടുന്ന സംസ്ഥാനത്തെ ക്ഷീര, ഹോർട്ടികൾച്ചർ, കാർഷിക മേഖലകളുമായി ബന്ധപ്പെട്ട ഉപഭോക്താക്കൾക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കും.

ആനുകൂല്യങ്ങൾ വിദൂര പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ഉത്തരാഖണ്ഡിൽ രണ്ട് മാസം കൂടുമ്പോഴാണ് വൈദ്യുതി ബില്ല് ഈടാക്കുന്നത്. പുതിയ ആനുകൂല്യം നിലവിൽ വരുന്നതോടെ രണ്ട് മാസത്തിൽ 200 യൂണീറ്റുവരെ ഉപയോഗിക്കുന്നവർ ഇനിമുതൽ വൈദ്യുതി ബില്ല് അടക്കേണ്ടി വരില്ല.

ABOUT THE AUTHOR

...view details