ന്യൂഡൽഹി: ടാറ്റ മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ് ഡിഫറൻഷ്യൽ വോട്ടിംഗ് റൈറ്റ് (ഡിവിആർ), യെസ് ബാങ്ക്, വേദാന്ത എന്നീ ഓഹരികളെ ഡിസംബർ 23 മുതൽ ബിഎസ്‌ഇയുടെ അടിസ്ഥാന സൂചികയിൽ നിന്ന് ഒഴിവാക്കും. പകരം അൾട്രാടെക് സിമന്‍റ്, ടൈറ്റൻ കോ ലിമിറ്റഡ്, നെസ്‌ലെ ഇന്ത്യ എന്നിവ സൂചികയിൽ ലിസ്റ്റ് ചെയ്യുമെന്ന് ഏഷ്യ ഇൻഡെക്‌സും എസ് ആന്‍റ് പി ഡൗ ജോൺസ് ഇൻഡിസെസും ബിഎസ്‌ഇയും വെള്ളിയാഴ്ച അറിയിച്ചു. യുപിഎൽ ലിമിറ്റഡും ഡാബർ ഇന്ത്യയും ബിഎസ്‌ഇ സെൻസെക്സ് 50 സൂചികയിൽ സ്ഥാനം കണ്ടെത്തുമ്പോൾ ഇന്ത്യാബുൾസ് ഹൗസിങ് ഫിനാൻസിനും യെസ് ബാങ്കിനും ലിസ്റ്റിൽ നിന്ന് സ്ഥാനം നഷ്‌ടമാകും.
ടാറ്റ, യെസ്ബാങ്ക്, വേദാന്ത ഓഹരികള്‍ ബിഎസ്ഇയില്‍ നിന്ന് പുറത്തേക്ക്
എസ് ആന്‍റ് പി ബിഎസ്ഇ 500, എസ് ആന്‍റ് പി ബിഎസ്ഇ 200, എസ് ആന്‍റ് പി ബിഎസ്ഇ 100 എന്നിവ ഉൾപ്പെടെ നിരവധി സൂചികകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഇന്ത്യാബുൾസ് ഹൗസിങ് ഫിനാൻസ്, യെസ് ബാങ്ക്, ഇന്‍റർഗ്ലോബ് ഏവിയേഷൻ, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനി, ഇൻഫോ എഡ്ജ് (ഇന്ത്യ) എന്നിവ 'എസ് ആന്‍റ് പി ബിഎസ്‌ഇ സെൻസെക്സ് നെക്സ്റ്റ് 50' സൂചികയിൽ ഇടം നേടുമ്പോൾ കാഡില ഹെൽത്ത് കെയർ, ഡാബർ ഇന്ത്യ, ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ്, യുപിഎൽ ലിമിറ്റഡ്, എഡൽവെയ്സ് ഫിനാൻഷ്യൽ സർവീസസ് എന്നിവ ഈ സൂചികയിൽ നിന്ന് പുറത്താകും. 2019 ഡിസംബർ 23 തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ഏഷ്യാ ഇൻഡെക്സ് അറിയിച്ചു. ഇത് കൂടാതെ എസ് ആന്‍റ് പി ബിഎസ്ഇ 500, എസ് ആന്‍റ് പി ബിഎസ്ഇ 200, എസ് ആന്‍റ് പി ബിഎസ്ഇ 100 എന്നിവ ഉൾപ്പെടെ നിരവധി സൂചികകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.