ഓഹരി വിപണിയിൽ നേട്ടം - NSE
2019 ലെ ബജറ്റ് പ്രഖ്യാപനത്തിനു ശേഷം വിപണിയിൽ വൻ കുതിപ്പ് .മിക്ക മേഖലകളിലെയും ഓഹരികൾ നേട്ടമുണ്ടാക്കി.
സെൻസെക്സ് 212 പോയിന്‍റ് നേട്ടത്തോടെ 36,469-ലും നിഫ്റ്റി 62 പോയിന്‍റ് ഉയർന്ന് 10,893-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
കർഷകർക്കും പ്രതിരോധ മേഖലക്കും അനുകൂലമായ പദ്ധതികൾ കാർഷിക ഓഹരികളിലും പ്രതിരോധ ഓാഹരികളിലും വൻ നേട്ടമുണ്ടാക്കി.
മാരുതി സുസുക്കി,എച്ചസിഎൽ ടെക്,ഏഷ്യൻ പെയിന്‍റ്സ്,എച്ച്ഡിഎഫ്സി,ബജാജ് ഓട്ടോ,ഭാരതി എയർട്ടൽ,ടിസിഎസ്,എച്ച്ഡിഎഫ്സി ബാങ്ക്,കൊടക് ബാങ്ക്,ടാറ്റാ മോട്ടോർസ് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.
ടാറ്റാ സ്റ്റീൽ,സൺ ഫാർമ,ആക്സിസ് ബാങ്ക്,െഎസിെഎസി ബാങ്ക്,എസ് ബിെഎ,യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.