കേരളം

kerala

ETV Bharat / business

ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു; സെന്‍സെക്സ് 247 പോയിന്‍റ് - BSE Latest

കനത്ത നഷ്‌ടത്തിന് ശേഷം നേട്ടമുണ്ടാക്കി ഓഹരി സൂചികകൾ. സെൻസെക്സ് 0.65% വും നിഫ്റ്റി 0.63% വും ഉയർന്നു.

ഓഹരി വിപണിക്ക് ഇന്ന് നേട്ടം

By

Published : Oct 11, 2019, 5:28 PM IST

Updated : Oct 11, 2019, 5:35 PM IST

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്‌ടത്തിന് ശേഷം നേട്ടമുണ്ടാക്കി ഓഹരി സൂചികകൾ. സെൻസെക്സ് വെള്ളിയാഴ്ച 247 പോയിന്‍റ് (0.65%)ഉയർന്ന് 38,127.08 ലും നിഫ്റ്റി 70.50 പോയിന്‍റ്( 0.63%) ഉയർന്ന് 11305 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
വേദാന്ത, ടാറ്റ മോട്ടോഴ്‌സ്, ഒ‌എൻ‌ജി‌സി, ടാറ്റാ സ്റ്റീൽ, എച്ച്‌യു‌എൽ, എച്ച്സി‌എൽ ടെക്, ടെക് മഹീന്ദ്ര, ഭാരതി എയർടെൽ എന്നിവ നേട്ടം ഉണ്ടാക്കി.ഇൻഫോസിസ് ആണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. യെസ് ബാങ്ക്, എം ആൻഡ് എം, ആർ‌ഐ‌എൽ, ടി‌സി‌എസ്, ഹീറോ മോട്ടോകോർപ്പ്, എൻ‌ടി‌പി‌സി എന്നിവക്ക് നഷ്‌ടം നേരിട്ടു.

അതേസമയം, യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 71.03 ആയി കുറഞ്ഞു. ക്രൂഡ് ഓയിൽ വില ബാരലിന് 1.79 ശതമാനം ഉയർന്ന് 60.16 യുഎസ് ഡോളറിലെത്തി.

Last Updated : Oct 11, 2019, 5:35 PM IST

ABOUT THE AUTHOR

...view details