മുംബൈ:യുഎസ്-ഇറാൻ സംഘർഷത്തിന്‍റെ സമ്മർദ്ദം കുറഞ്ഞതോടെ സെൻസെക്‌സ് 635 പോയിന്‍റ് ഉയർന്നു. ബിഎസ്‌ഇ സൂചിക 634.61 പോയിന്‍റ് അഥവാ (1.55 %) ഉയർന്ന് 41,452.35 ൽ എത്തി. നിഫ്റ്റി 190.55 പോയിന്‍റ് (1.58 %) ഉയർന്ന് 12,215.90 ലെത്തി. സെൻസെക്‌സിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ഐസിഐസിഐ ബാങ്കാണ് (3.80 %). എസ്‌ബിഐ, എം ആൻഡ് എം, ഇൻഡസ് ഇൻഡ് ബാങ്ക്, മാരുതി സുസുക്കി, ഏഷ്യൻ പെയിന്‍റ്സ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയും നേട്ടത്തിലാണ്. ടിസിഎസ്, എച്ച്‌സിഎൽ ടെക്, എൻടിപിസി, സൺ ഫാർമ എന്നിവക്ക് നഷ്‌ടം നേരിട്ടു.
സെൻസെക്‌സ് 635 പോയിന്‍റ് ഉയർന്നു; നിഫ്റ്റി 12,200 കടന്നു
ബിഎസ്‌ഇ സൂചിക 634.61 പോയിന്‍റ് അഥവാ (1.55 %) ഉയർന്ന് 41,452.35 ൽ എത്തി. നിഫ്റ്റി 190.55 പോയിന്‍റ് (1.58 %) ഉയർന്ന് 12,215.90 ലെത്തി.
സെൻസെക്‌സ് 635 പോയിന്‍റ് ഉയർന്നു; നിഫ്റ്റി 12,200 കടന്നു
ആഗോള എണ്ണ വില ബാരലിന് 0.40 ശതമാനം ഉയർന്ന് 65.70 യുഎസ് ഡോളറിലെത്തി. രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 26 പൈസ കൂടി 71.43 രൂപ ആയി(ഇൻട്രാ-ഡേ).