സെൻസെക്‌സ് 428 പോയിന്‍റ് ഉയർന്നു; നിഫ്റ്റി 12,100 നടുത്ത് - ബിഎസ്‌ഇ സെൻസെക്‌സ്
ബിഎസ്‌ഇ സെൻസെക്‌സ് 428 പോയിന്‍റ് അഥവാ 1.05 ശതമാനം ഉയർന്ന് 41,009.71 എന്ന നിലയിലെത്തി. എൻഎസ്‌ഇ നിഫ്റ്റി 114.90 പോയിൻറ് അഥവാ 0.96 ശതമാനം ഉയർന്ന് 12,086.70 എന്ന നിലയിലെത്തി.
മുംബൈ: യുഎസ്-ചൈന വ്യാപാര കരാറിനെക്കുറിച്ചുള്ള ശുഭാപ്‌തിവിശ്വാസവും യുകെ പൊതുതെരഞ്ഞെടുപ്പിൽ ബോറിസ് ജോൺസന്‍റെ വിജയവും ആഗോള ഓഹരി വിപണികളിലുണ്ടാക്കിയ നേട്ടം ഇന്ത്യൻ ഓഹരി വിപണികളിലും ഇന്ന് പ്രകടമായി. ബിഎസ്‌ഇ സെൻസെക്‌സ് 428 പോയിന്‍റ് അഥവാ 1.05 ശതമാനം ഉയർന്ന് 41,009.71 ലും. എൻഎസ്‌ഇ നിഫ്റ്റി 114.90 പോയിൻറ് അഥവാ 0.96 ശതമാനം ഉയർന്ന് 12,086.70 എന്ന നിലയിലുമെത്തി..
ആക്‌സിസ് ബാങ്ക് (4.21%), വേദാന്ത (3.75), എസ്‌ബിഐ (3.39%), മാരുതി (3.20% ), ഇൻഡസ്ഇൻഡ് ബാങ്ക് (3.07 %), യെസ് ബാങ്ക് (2.87%) എന്നീ ഓഹരികൾ നേട്ടമുണ്ടാക്കി. ഭാരതി എയർടെൽ (1.98 %) കൊട്ടക് ബാങ്ക് (1.38 %) ബജാജ് ഓട്ടോ (0.88 %) ഏഷ്യൻ പെയിന്‍റ്സ്(0.31%), എച്ച്ഡിഎഫ്‌സി ബാങ്ക് (0.05%) എച്ച്യുഎൽ (0.03) എന്നിവ നഷ്‌ടത്തിലാണ് വ്യാപാരം നടത്തിയത് .