കേരളം

kerala

ETV Bharat / business

യു എസ് വ്യോമാക്രമണം; എണ്ണവില കുതിച്ചുയർന്നു; ഇന്ത്യൻ ഓഹരി വിപണിയിൽ നഷ്‌ടം

ബി‌എസ്‌ഇ സൂചിക 162.03 പോയിന്‍റ് (0.39%) കുറഞ്ഞ് 41,464.61 ലെത്തി.  എൻ‌എസ്‌ഇ നിഫ്റ്റി 55.55 പോയിൻറ്  (%0.45) ഇടിഞ്ഞ് 12,226.65  ലെത്തി.

Sensex tumbles over 100 pts; Nifty tests 12,250
ഇറാഖ് വ്യോമാക്രമണത്തെത്തുടർന്ന് എണ്ണവില കുതിച്ചുയർന്നു; ഇന്ത്യൻ ഓഹരി വിപണിയിൽ നഷ്‌ടം

By

Published : Jan 3, 2020, 12:31 PM IST

Updated : Jan 3, 2020, 4:50 PM IST

മുംബൈ: അമേരിക്കയുടെ അക്രമണത്തിൽ ഇറാനിയൻ ജനറൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് എണ്ണ വില വർധിച്ചു. ആഗോള വിപണിയില്‍ എണ്ണവില 4.4 ശതമാനം ഉയർന്നു. ക്രൂഡ് ഓയിൽ 69.16 ഡോളർ എന്ന വിലയിലാണ് വ്യാപാരം നടക്കുന്നത്.

ബി‌എസ്‌ഇ സൂചിക 162.03 പോയിന്‍റ് (0.39%) കുറഞ്ഞ് 41,464.61 ലെത്തി. എൻ‌എസ്‌ഇ നിഫ്റ്റി 55.55 പോയിൻറ് (0.45%) ഇടിഞ്ഞ് 12,226.65 ലെത്തി.

ഏഷ്യൻ പെയിന്‍റസ്, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, എസ്‌ബി‌ഐ, എൻ‌ടി‌പി‌സി, ബജാജ് ഫിനാൻസ് എന്നിവ നഷ്‌ടത്തിലാണ്. സൺ ഫാർമ, ടിസിഎസ്, എച്ച്സി‌എൽ ടെക്, ഇൻ‌ഫോസിസ്, ടെക് മഹീന്ദ്ര, ഭാരതി എയർടെൽ നേട്ടത്തിലാണ്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം37 പൈസ കുറഞ്ഞ് 71.75 ആയി.

Last Updated : Jan 3, 2020, 4:50 PM IST

ABOUT THE AUTHOR

...view details