കേരളം

kerala

ETV Bharat / business

കശ്മീര്‍ വിഷയം; കൂപ്പുകുത്തി ഒഹരി വിപണി - കാശ്മീര്‍

സെൻസെക്സ് 553 പോയിന്‍റിലും നിഫ്റ്റി 166 പോയിന്‍റ് നഷ്ടത്തിലുമാണ് വ്യാപാരം തുടങ്ങിയത്

കാശ്മീര്‍ വിഷയത്തില്‍ കൂപ്പുകുത്തി ഒഹരി വിപണി

By

Published : Aug 5, 2019, 4:37 PM IST

Updated : Aug 5, 2019, 5:27 PM IST

മുംബൈ:കശ്മീര്‍ സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ കൂപ്പുകുത്തി മുംബൈ ഓഹരി വിപണി. കനത്ത നഷ്ടത്തോടെയാണ് ഇന്നത്തെ വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 553 പോയിന്‍റിലും നിഫ്റ്റി 166 പോയിന്‍റ് നഷ്ടത്തിലുമാണ് വ്യാപാരം തുടങ്ങിയത്. ആകെ 183 കമ്പനികളുടെ ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടം ഉണ്ടാക്കാന്‍ സാധിച്ചത്.

720 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 36 കമ്പനികളുടെ ഹരികള്‍ മാറ്റമില്ലാതെയുമാണ് വ്യാപാരം പുരോഗമിക്കുന്നത്. പൊതുമേഖല ബാങ്ക്, മെറ്റൽ, ഓട്ടോ, എനർജി, എഫ്എംസിജി, ഇൻഫ്ര, ഐടി ഓഹരികളെല്ലാം ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. കശ്മീര്‍ വിഷയത്തിന് പുറമെ ഏഷ്യന്‍ വിപണിയിലെ തകര്‍ച്ചയും വിപണിക്ക് തിരിച്ചടിയായിട്ടുണ്ട്.

Last Updated : Aug 5, 2019, 5:27 PM IST

ABOUT THE AUTHOR

...view details