മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്. പ്രധാനപ്പെട്ട ഓഹരി സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും മൂന്ന് ശതമാനത്തിലേറെ ഇടിഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും ഉക്രൈൻ വിഷയത്തില്‍ റഷ്യയും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷ സാധ്യത വര്‍ധിച്ചതുമാണ് ഓഹരി വിപണിയില്‍ ഇടിവിന് കാരണം.
സെന്‍സെക്സ് 1,857.22 പോയിന്‍റിടിഞ്ഞ് 56,295.70 പോയിന്‍റിലെത്തി. നിഫ്റ്റി 531.95 പോയിന്‍റുകള്‍ (3.06 ശതമാനം) ഇടിഞ്ഞ് 16,842.8 പോയിന്‍റിലെത്തി. ഉക്രൈൻ പ്രശ്നവും അതിനെതുടര്‍ന്നുള്ള ക്രൂഡ് ഓയില്‍ വില വര്‍ധനവും ആഗോള തലത്തില്‍ ഓഹരി വിപണിയെ ഇടിച്ചിരുന്നു. ഇതിന്‍റെ പ്രതിഫലനമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്.
ഇന്ത്യന്‍ ഓഹരി വിപണിയിലെ ഇന്നത്തെ ഇടിവ് കാരണം നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടത് ഏഴ് ലക്ഷം കോടി രൂപയാണ്. ഇന്‍ഫ്ര, ബാങ്കിങ്, ഫിനാഷ്യന്‍ കമ്പനികളുടെ ഓഹരികള്‍ക്ക് വലിയ വില്പന സമ്മര്‍ദ്ദമാണ് നേരിട്ടത്. എച്ച്‌ഡിഎഫ്‌സിയുടെ ഓഹരി വില 5.33 ശതമാനം ഇടിഞ്ഞ് 2297.25 രൂപയിലെത്തി.