മുംബൈ: വിദേശ നിക്ഷേപ വരവും ഇക്വിറ്റി നിക്ഷേപകർക്ക് നികുതിയിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലും ഓഹരി വിപണിയിൽ ഉണർവ്. വ്യാപാരം തുടങ്ങിയപ്പോൾ 40,000 പോയിന്‍റ് കഴിഞ്ഞ സെൻസെക്‌സ് പിന്നീട് 39,960.32 എന്ന നിലയിലാണ് വ്യാപാരം നടത്തിയത്.എൻഎസ്‌ഇ നിഫ്റ്റി 35.85 പോയിന്‍റ് അഥവാ 0.30 ശതമാനം ഉയർന്ന് 11,822.70 ലെത്തി.
ഭാരതി എയർടെൽ, എൽ ആൻഡ് ടി, ഇൻഫോസിസ്, ഐടിസി, വേദാന്ത, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, കൊടാക് ബാങ്ക്, സൺ ഫാർമ എന്നിവ സെൻസെക്സ് പാക്കിൽ രണ്ട് ശതമാനത്തോളം നേട്ടം കൈവരിച്ചു. എന്നാല്‍ ടാറ്റ മോട്ടോഴ്‌സ്, യെസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റാ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ടിസിഎസ് എന്നിവ മൂന്ന് ശതമാനം ഇടിഞ്ഞു.