കേരളം

kerala

By

Published : Jan 6, 2020, 1:11 PM IST

Updated : Jan 6, 2020, 4:50 PM IST

ETV Bharat / business

പശ്ചിമേഷ്യന്‍ സംഘർഷം; സെൻസെക്‌സിന് നഷ്ടം

ബി‌എസ്‌ഇ സൂചിക 787.98 പോയിന്‍റ് (1.90%) കുറഞ്ഞ് 40,676.63 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. എൻ‌എസ്‌ഇ നിഫ്റ്റി 233.60 പോയിന്‍റ് അഥവാ (1.91%) ഇടിഞ്ഞ് 11,993.05ലെത്തി.

Sensex nosedives over 700 pts amid rising geopolitical tensions
വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷം; 700 പോയിന്‍റിലധികം നഷ്‌ടം നേരിട്ട് സെൻസെക്‌സ്‌

മുംബൈ:പശ്ചിമേഷ്യയിലെ പിരിമുറുക്കങ്ങൾ വർധിച്ചതോടെ ബി‌എസ്‌ഇ സെൻ‌സെക്‌സ് 700 പോയിന്‍റിന്‍റെ നഷ്‌ടം രേഖപ്പെടുത്തി. ബി‌എസ്‌ഇ സൂചിക 787.98 പോയിന്‍റ് (1.90%) കുറഞ്ഞ് 40,676.63 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. എൻ‌എസ്‌ഇ നിഫ്റ്റി 233.60 പോയിന്‍റ് അഥവാ (1.91%) പോയിന്‍റ് ഇടിഞ്ഞ് 11,993.05ലെത്തി.
സെൻസെക്‌സ് പാക്കിൽ ഏറ്റവും കൂടുതൽ നഷ്‌ടം നേരിട്ടത് ബജാജ് ഫിനാൻസാണ്. എസ്ബിഐ, എച്ച്ഡിഎഫ്‌സി, മാരുതി, ഏഷ്യൻ പെയിന്‍റ്സ്, ഹീറോ മോട്ടോകോർപ്പ്, ഇൻഡസ് ഇൻ ബാങ്ക് എന്നിവയും നഷ്‌ടത്തിലാണ്. ടൈറ്റാനും ടെക് മഹീന്ദ്രയും നേട്ടത്തിൽ വ്യാപാരം നടത്തുന്നു.

ആഗോള എണ്ണ വില രണ്ട് ശതമാനം കൂടി 69.81 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 24 പൈസ കുറഞ്ഞ് 72.04 രൂപ ആയി.

Last Updated : Jan 6, 2020, 4:50 PM IST

ABOUT THE AUTHOR

...view details