കേരളം

kerala

ETV Bharat / business

നേട്ടത്തോടെ തുടങ്ങി ഇന്ത്യൻ ഓഹരി വിപണി - സെൻസെക്‌സ്

എൻഎസ്ഇ നിഫ്റ്റി 15,850 കടന്നു. സെൻസെക്‌സ് 410 പോയിന്‍റ് ഉയർന്ന് 53,000ൽ ആണ് വ്യാപാരം നടക്കുന്നത്.

Sensex up 372 points  currently trading at 52  854  nse nifty  bse sensex  എൻഎസ്ഇ നിഫ്റ്റി  സെൻസെക്‌സ്  ഇന്ത്യൻ ഓഹരി വിപണി
നേട്ടത്തോടെ തുടങ്ങി ഇന്ത്യൻ ഓഹരി വിപണി

By

Published : Jun 22, 2021, 12:09 PM IST

മുംബൈ: ആഗോള വിപണിയിലെ അനുകൂല സാഹചര്യം മുതലെടുത്ത് വിപണികൾ റെക്കോഡ് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. ബിഎസ്ഇ സെൻസെക്‌സ് 410 പോയിന്‍റ് ഉയർന്ന് 53,000ൽ ആണ് വ്യാപാരം നടക്കുന്നത്. 0.8 ശതമാനം നേട്ടമാണ് ഉണ്ടാക്കിയത്. എൻഎസ്ഇ നിഫ്റ്റി 15,850 കടന്നു.

Also Read:പതിവു തെറ്റിക്കാതെ ഇന്ധനവില; വര്‍ധനവ് 22 ദിവസത്തിനിടെ പന്ത്രണ്ടാം തവണ

വിവിധ മോഡലുകൾക്ക് വില വർധിപ്പിക്കാൻ തീരുമാനിച്ച കാര്യം ഇന്നലെ പുറത്ത് വിട്ട മാരുതി സുസുക്കിയാണ് കാര്യമായ നേട്ടമുണ്ടാക്കുന്നത്. രണ്ട് ശതമാനത്തിന്‍റെ ഉയർച്ചയാണ് കമ്പനിയുടെ ഓഹരികൾക്ക് ഉണ്ടായത്. ഇൻഡസ്ഇൻഡ് ബാങ്ക്, എസ്‌ബിഐ, ഐസിഐസിഐ, ടൈറ്റൻ തുടങ്ങിയവയുടെ ഓഹരിയും ഒരു ശതമാനം വർധനവ് രേഖപ്പെടുത്തി.

അദാനി ഗ്രൂപ്പ് ഓഹരികളും നേട്ടമുണ്ടാക്കി. 5ജി സാങ്കേതിക വിദ്യയിൽ സഹകരിക്കാൻ തീരുമാനിച്ച എയർടെൽ-ടിസിഎസ് കമ്പനികളുടെ ഓഹരികളും ഉയർന്നു. മിഡ് ക്യാപ് 0.9 ശതമാനവും സ്മോൾ ക്യാപ് 1.2 ശതമാനവും നേട്ടത്തിലാണ്. അതേ സമയം ഹിന്ദുസ്ഥാൻ യൂണിലെവർ, എച്ച്സിഎൽ ടെക്നോളജീസ്, ബജാജ് ഓട്ടോ, ടെക്ക് മഹീന്ദ്ര, നെസ്‌ലെ ഇന്ത്യ തുടങ്ങിയവ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.

ABOUT THE AUTHOR

...view details