ന്യൂഡൽഹി: ഇന്ന് സാമ്പത്തിക സർവ്വെ പ്രഖ്യാപിക്കാനിരിക്കെ ഓഹരി വിപണികൾ നേട്ടത്തിൽ വ്യാപാരം തുടരുന്നു. 30 ഓഹരികളുള്ള ബിഎസ്‌ഇ സൂചിക 168.91 പോയിന്‍റ് (0.41%) ഉയർന്ന് 41,082.73 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.എൻഎസ്‌ഇ 39.35 പോയിന്‍റ്(0.33%) ഉയർന്ന് 12,075.15ലെത്തി.
സാമ്പത്തിക സർവേയിൽ പ്രതീക്ഷ വെച്ച് ഓഹരി വിപണി - ഓഹരി വിപണി
കൊട്ടക് മഹീന്ദ്രയാണ് സെൻസെക്‌സിൽ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയത്. ബാങ്കിന്‍റെ ഓഹരി അഞ്ചുശതമാനത്തോളമാണ് ഉയർന്നത്.
സാമ്പത്തിക സർവേയിൽ പ്രതീക്ഷ വെച്ച് ഓഹരി വിപണി
കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഇൻഡസ്ഇൻഡ് ബാങ്ക്, എം ആൻഡ് എം, ഹീറോ മോട്ടോകോർപ്പ്, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. പവർഗ്രിഡ്, ഒഎൻജിസി, എച്ച്‌സിഎൽ ടെക്, എൻടിപിസി, ടിസിഎസ് എന്നിവ നഷ്‌ടത്തിലാണ് വ്യാപാരം നടത്തുന്നത്.
സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ഉത്തേജിപ്പിക്കുന്നതിനുള്ള നടപടികൾ സാമ്പത്തിക സർവേയിലും കേന്ദ്ര ബജറ്റിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിപണിയെന്ന് വിശകലന വിദഗ്‌ദർ അഭിപ്രായപ്പെട്ടു.