മുംബൈ: ബിഎസ്‌ഇ സെൻസെക്‌സ് 161.85 പോയിന്‍റ് (0.39%) ഉയർന്ന് 41,325.61 എന്ന നിലയില്‍ വ്യാപാരം തുടരുന്നു. നിഫ്റ്റി 57.70 പോയിന്‍റ് (0.48%) ഉയർന്ന് 12,184.25 ല്‍ എത്തി.
സെൻസെക്‌സ് 150 പോയിന്‍റ് കടന്നു; നിഫ്റ്റിയും നേട്ടത്തില്‍ - സെൻസെക്‌സ് ഇന്ന്
പവർഗ്രിഡ്, ആക്‌സിസ് ബാങ്ക്, ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ), മാരുതി, എച്ച്ഡിഎഫ്‌സി എന്നീ കമ്പനികള്‍ നേട്ടത്തില്‍ വ്യാപാരം തുടരുന്നു
സെൻസെക്‌സിൽ എസ്‌ബിഐയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് (2.14% ). പവർഗ്രിഡ്, ആക്‌സിസ് ബാങ്ക്, ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ), മാരുതി, എച്ച്ഡിഎഫ്‌സി എന്നിവ നേട്ടത്തിലാണ്. ടിസിഎസ് ഏറ്റവും കൂടുതൽ നഷ്‌ടം നേരിട്ടു ( 0.68%). ടാറ്റാ സ്‌റ്റീൽ, എച്ച്‌യുഎൽ, എച്ച്സിഎൽ ടെക്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര എന്നിവയും നഷ്‌ടത്തിൽ വ്യാപാരം തുടരുന്നു.
ആഗോള എണ്ണ വില ബാരലിന് 0.16 ശതമാനം ഉയർന്ന് 68.03 യുഎസ് ഡോളറിലെത്തി. രാവിലത്തെ സെഷനിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസ ഉയർന്ന് 71.25 രൂപയിലെത്തി.