മുംബൈ:വ്യാപാരത്തിന്‍റെ തുടക്കത്തിൽ സെൻസെക്‌സ് 100 പോയിന്‍റ് നേട്ടം കൈവരിച്ചു. 30 ഓഹരികളുള്ള ബിഎസ്‌ഇ 141.75 പോയിന്‍റ്( 0.28 ശതമാനം) ഉയർന്ന് 51,673.27 എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എൻഎസ്‌ഇ നിഫ്റ്റി 36.50 പോയിന്‍റ്( 0.24 ശതമാനം) ഉയർന്ന് 15,209.80 ൽ എത്തി. ഇൻഫോസിസാണ് ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത്.
സെൻസെക്‌സ് 100 പോയിന്‍റ് നേട്ടത്തിൽ - ബിഎസ്‌ഇ
ഇൻഫോസിസാണ് ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത്
100 പോയിന്‍റ് നേട്ടത്തിൽ സെൻസെക്‌സ്
ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയുടെ വ്യാപാരം മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. എന്നാൽ ഐടിസി, ഒഎൻജിസി, ഭാരതി എയർടെൽ, എസ്‌ബിഐ, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവ പിന്നിലാണ്. അതേസമയം, ആഗോളതലത്തിൽ ബ്രെൻഡ് ക്രൂഡിന് 0.62 ശതമാനം കുറഞ്ഞ് ബാരലിന് 60.76 യുഎസ് ഡോളറിലെത്തി.