മുംബൈ: ഏറ്റക്കുറച്ചിലുകൾക്കൊടുവിൽ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി. 257 പോയിന്‍റ് കയറി 51,039.31 എന്ന നിലയിലാണ് ബിഎസ്ഇ സെൻസെക്‌സ് സൂചിക വ്യാപാരം അവസാനിപ്പിച്ചത്. എൻഎസ്ഇ നിഫ്‌റ്റി 115 പോയിന്‍റ് കയറി 15,097.35 എന്ന നിലയിലും വ്യാപാരം പൂർത്തിയാക്കി. സെൻസെക്‌സിൽ ഒഎൻജിസിയാണ് ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത്. എൻടിപിസി, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഡസ് ഇൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, പവർഗ്രിഡ് എന്നിവയാണ് രണ്ടാം സ്ഥാനത്ത്.
നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി - സെൻസെക്‌സ്
സെൻസെക്‌സില്‍ ഒഎൻജിസിയാണ് ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത്. 257 പോയിന്‍റ് കയറി 51,039.31 എന്ന നിലയിലാണ് ബിഎസ്ഇ സെൻസെക്‌സ് സൂചിക വ്യാപാരം അവസാനിപ്പിച്ചത്. എൻഎസ്ഇ നിഫ്‌റ്റി 115 പോയിന്‍റ് കയറി 15,097.35 എന്ന നിലയിലും വ്യാപാരം പൂർത്തിയാക്കി.
നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി
വിശാല വിപണിയിൽ ബിഎസ്‌സി സ്‌മോൾ ക്യാപ്പ് സൂചിക മിഡ്‌ക്യാപ്, ലാർജ് ക്യാപ് സൂചികകളെ പിന്നിലാക്കി 20,305 എന്ന നിലയിൽ വ്യാപാരം പൂർത്തിയാക്കി. നഷ്‌ടം സംഭവിച്ചവരിൽ പ്രധാനിയായ ഐസിഐസിയുടെ ഓഹരികൾ രണ്ട് ശതമാനം ഇടിഞ്ഞു. നെസ്‌ലെ ഇന്ത്യ, എൽആൻടി, ടൈറ്റൻ കമ്പനി, ഹിന്ദുസ്ഥാൻ യൂണിലിവർ അൾട്രാട്ടെക്ക് സിമന്‍റ്, എച്ച്ഡിഎഫ്‌സി എന്നവരും നഷ്‌ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.