പുതിയ സാമ്പത്തിക വര്‍ഷത്തെ വരവേറ്റ് ഓഹരി വിപണി. ബോംബെ സ്റ്റോക് എക്സചേഞ്ച് ആദ്യമായി 39,000 പോയന്‍റ് കടന്നു. രാവിലെ 10.27 ഓടെയാണ് സെന്‍സെക്സ് 39,015.26 എന്ന റെക്കോര്‍ഡിലെത്തിയത്. 2018 സെപ്തംബര്‍ 3ന് ശേഷം ആദ്യമായി നിഫ്റ്റി 11,700 പോയന്‍റ് കടക്കുകയും ചെയ്തു.
സെന്‍സെക്സില്‍ റെക്കോര്‍ഡ് നേട്ടം - stock exchange
പലിശ നിരക്കുകള്‍ കുറക്കുമെന്ന റിസര്‍വ് ബാങ്കിന്‍റെ പ്രഖ്യാപനമാണ് വിപണിക്ക് ഉണര്‍ച്ച നല്‍കിയതെന്നാണ് വിലയിരുത്തല്‍
വേദാന്ത, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക് എന്നീ കമ്പനികളാണ് വിപണിയില്‍ മികച്ച നേട്ടം കൈവരിച്ചത്. എന്നാല്‍ ഐഒസി, ഒഎന്‍ജിസി, സിപ്ല, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തില്‍ തുടരുകയാണ്. ആഭ്യന്തര നിക്ഷേപകരും വിദേശ ഫണ്ടുകളും ചേര്‍ന്നപ്പോള്‍ ബാങ്ക് നിഫ്റ്റി കഴിഞ്ഞയാഴ്ച മുതല്‍ മികച്ച നേട്ടത്തിലാണ്.
പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറക്കുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു. ഇതാണ് വിപണി ഉയരാന്‍ സഹായകമായതെന്നാണ് വിലയിരുത്തല്‍. ആഗോള വിപണികളുടെ ലാഭവും ഇന്ത്യന്‍ വിപണിയുടെ കുതിപ്പിന് സഹായകമായി.