കേരളം

kerala

ETV Bharat / business

ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു - സെന്‍സെക്സ്

രണ്ട് ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിന് പിന്നാലെയാണ് വിപണിയില്‍ തിരിച്ചടിയുണ്ടായത്.

ഓഹരി വിപണി 624 പോയന്‍റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

By

Published : Aug 13, 2019, 5:12 PM IST

മുംബൈ: ഓഹരി വിപണി കനത്ത നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 623.75 പോയിന്‍റ് താഴ്ന്ന് 36958.16 ലും നിഫ്റ്റി 183.30 പോയിന്‍റ് താഴ്ന്ന് 10925.90 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രണ്ട് ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിന് പിന്നാലെയാണ് വിപണിക്ക് തിരിച്ചടി ലഭിച്ചത്.

ബിഎസ്ഇയിലെ 797 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1648 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഇന്ത്യ ബുള്‍സ് ഹൗസിങ്, റിലയന്‍സ്, സണ്‍ ഫാര്‍മ, ഗെയില്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ കമ്പനികള്‍ ഇന്ന് നേട്ടം സ്വന്തമാക്കിയപ്പോള്‍ യെസ് ബാങ്ക്, യുപിഎല്‍, ഭാരതി എയര്‍ടെല്‍, എന്‍ടിപിസി, എച്ച്ഡിഎഫ്‌സി, ടെക് മഹീന്ദ്ര, മാരുതി സുസുകി, ടാറ്റ സ്റ്റീല്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ABOUT THE AUTHOR

...view details