മുംബൈ: ബോംബെ ഓഹരി സൂചിക ഇന്ന് 290.08 പോയിന്‍റ് അഥവാ 0.76 ശതമാനം ഇടിഞ്ഞ് 37,887.87 ൽ എത്തി. നിഫ്റ്റി 85.20 പോയിൻറ് അഥവാ 0.75 ശതമാനം ഇടിഞ്ഞ് 11,228.10 ലെത്തി.
സെൻസെക്സ് നഷ്ടത്തിൽ, നിഫ്റ്റി 11,250 പോയിന്‍റിലും താഴെ - sensex news today
സെൻസെക്സ് 0.76 ശതമാനം ഇടിഞ്ഞു. നിഫ്റ്റി 0.75 ശതമാനം ഇടിഞ്ഞു
സെൻസെക്സ് 290 പോയിന്‍റ് നഷ്ടത്തിൽ, നിഫ്റ്റി 11,250 പോയിന്‍റിലും താഴെ
എസ്‌ബിഐ, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, എം ആൻഡ് എം, ബജാജ് ഫിനാൻസ് എന്നിവക്ക് ആദ്യ സെഷനിൽ നഷ്ടം നേരിട്ടപ്പോൾ ഭാരതി എയർടെൽ, ആർഐഎൽ, ഇൻഫോസിസ്, ടിസിഎസ്, സൺ ഫാർമ എന്നിവ 5 % വരെ മുന്നേറി.
അതേസമയം, രൂപയുടെ മൂല്യം 71.02 എന്നതിൽ നിന്ന് 5 പൈസ ഉയർന്നു. ആഗോള എണ്ണ വില 0.17 ശതമാനം ഇടിഞ്ഞ് 58.22 ഡോളറിലെത്തി.