കേരളം

kerala

ETV Bharat / business

ഓഹരി വിപണിയില്‍ നഷ്‌ടം തുടരുന്നു

കഴിഞ്ഞ ദിവസം സെൻസെക്‌സ്‌ 416.46 പോയിന്‍റ് (0.99%) ഇടിഞ്ഞ് 41,528.91 എന്ന നിലയിലും, നിഫ്റ്റി 127.80 പോയിന്‍റ് (1.03%) ഇടിഞ്ഞ് 12,224.55 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Sensex drops over 200 pts; Nifty tests 12,200
ഓഹരി വിപണി നഷ്‌ടം തുടരുന്നു

By

Published : Jan 21, 2020, 12:29 PM IST

മുംബൈ: ഓഹരി വിപണിയിൽ നഷ്‌ടത്തോടെ വ്യാപാരം തുടരുന്നു. സെൻ‌സെക്‌സ്‌ 200 പോയിന്‍റ് കുറഞ്ഞ് 41,442.01 എന്ന നിലയിലും എൻ‌എസ്‌ഇ 18.90 പോയിന്‍റ് കുറഞ്ഞ് 12,205.65 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ടാറ്റാ സ്‌റ്റീൽ, ഹീറോ മോട്ടോകോർപ്പ്, എച്ച്ഡിഎഫ്‌സി ഡ്യുവോ, പവർഗ്രിഡ്, ടൈറ്റൻ എന്നിവ സെൻസെക്‌സിൽ നഷ്‌ടത്തിലാണ്. റിലയൻസ് ഇൻഡസ്ട്രീസ്, ഇൻ‌ഡസ്ഇൻഡ് ബാങ്ക്, എൻ‌ടി‌പി‌സി, എസ്‌ബി‌ഐ, ഐ‌സി‌ഐ‌സി‌ഐ ബാങ്ക്, ഒ‌എൻ‌ജി‌സി, എച്ച്സി‌എൽ ടെക് എന്നിവ നേട്ടത്തിൽ വ്യാപാരം തുടരുന്നു.

ആഗോള എണ്ണ വില ബാരലിന് 0.48 ശതമാനം ഇടിഞ്ഞ് 64.89 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ കുറഞ്ഞ് 71.06 രൂപയിൽ വ്യാപാരം തുടരുന്നു. കഴിഞ്ഞ ദിവസം സെൻസെക്‌സ്‌ 416.46 പോയിന്‍റ് (0.99%) ഇടിഞ്ഞ് 41,528.91 എന്ന നിലയിലും, നിഫ്റ്റി 127.80 പോയിന്‍റ് (1.03%) ഇടിഞ്ഞ് 12,224.55 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ABOUT THE AUTHOR

...view details