കൊവിഡിനെ തുടർന്ന് പെട്ടെന്ന് ഉണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങൾക്ക് എല്ലാവരും ആശ്രയിക്കുന്നത് സ്വർണ വായ്‌പയെ ആണ്. മിനിമം പേപ്പർ വർക്കിലൂടെ സ്വർണത്തിൻ മേൽ വായ്‌പ ലഭിക്കുന്ന പദ്ധതിയാണ് എസ്‌ബിഐ യോനോ ആപ്ലിക്കേഷനിലൂടെ അവതരിപ്പിക്കുന്നത്.
Also Read: ഇന്ത്യൻ വനിത ഹോക്കി ടീം താരങ്ങള്‍ക്ക് കാറും വീടും ; പ്രഖ്യാപനവുമായി സാവ്‌ജി ധോലാക്യ
എസ്‌ബിഐയുടെ സ്വർണത്തിന്മേലുള്ള ഏറ്റവും കുറഞ്ഞ പലിശ നിരക്ക് 8.25 ശതമാനം ആണ്. സെപ്റ്റംബർ 30 വരെ പലിശ നിരക്കിൽ 0.75 ശതമാനം ഇളവും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
യോനോ ആപ്പിലൂടെ എങ്ങനെ സ്വർണ വായ്‌പക്ക് അപേക്ഷിക്കാം
ഘട്ടം-1
- യോനോ ആപ്പിൽ ലോഗിൻ ചെയ്യുക
- മെനുവിൽ നിന്ന് ലോണ്‍ ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക
- ഗോൾഡ് ലോണ്‍ തെരഞ്ഞെടുക്കുക
- അപ്ലൈ ഓപ്ഷൻ ക്ലിക്ക് ചെയ്യുക