മുംബൈ: ക്രൂഡ് ഓയിൽ വില വർധനയെ തുടർന്ന് ഇന്ത്യൻ രൂപയുടെ മൂല്യം ചൊവ്വാഴ്‌ച ഡോളറിനെതിരെ 10 പൈസ ഇടിഞ്ഞ് 74.20 എന്ന നിലയിലെത്തി. ഇന്‍റർ ബാങ്ക് ഫോറിൻ എക്‌സ്ചേഞ്ചിൽ 74.18 എന്ന നിലയിൽ ആരംഭിച്ച രൂപയുടെ മൂല്യം പിന്നീട് 74.20 ആയി ഇടിയുകയായിരുന്നു. തിങ്കളാഴ്‌ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 74.10 എന്ന നിലയിലായിരുന്നു.
Also Read:നേട്ടത്തോടെ തുടങ്ങി ഇന്ത്യൻ ഓഹരി വിപണി
ഇന്ന് ഡോളറിനെതിരെ ഏഷ്യൻ കറൻസികൾ ഇടിവ് രേഖപ്പെടുത്തുന്നുണ്ടെന്നും ക്രൂഡ് ഓയിൽ വില ഉയരുന്നത് മൂല്യം ഇടിയുന്നതിനെ ത്വരിതപ്പെടുത്തുമെന്നും റിലയൻസ് സെക്യൂരിറ്റീസ് അറിയിച്ചു. ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചർ വില ബാരലിന് 0.32 ശതമാനം ഉയർന്ന് 75.14 ഡോളറിലെത്തി. അതേ സമയം ഡോളർ ഇൻഡക്‌സ് 0.03 ഉയർന്ന് 91.93 ശതമാനത്തിലാണ് വ്യാപാരം നടത്തുന്നത്.
ആഭ്യന്തര ഇക്വിറ്റി വിപണിയിൽ ബിഎസ്‌ഇ സെൻസെക്‌സ് 471.17 പോയിന്‍റ് അഥവാ 0.90 ശതമാനം ഉയർന്ന് 53,045.63 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ബ്രോഡർ എൻഎസ്‌ഇ നിഫ്റ്റി 144 പോയിന്‍റ് അഥവാ 0.91 ശതമാനം ഉയർന്ന് 15,890.50 ആയി. തിങ്കളാഴ്‌ച വിദേശ സ്ഥാപന നിക്ഷേപകർ 1,244.71 കോടി രൂപയുടെ ഓഹരികളാണ് ക്രയവിക്രയം നടത്തിയത്.