കേരളം

kerala

ETV Bharat / business

പെട്രോൾ, ഡീസൽ നിരക്ക്;മാറ്റമില്ലാതെ രണ്ടാം ദിനം - പെട്രോൾ, ഡീസൽ നിരക്ക്

ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 90.58 രൂപയും ഡീസലിന് 80.97 രൂപയുമാണ് വില.

Petrol prices  Diesel prices  fuel prices  Petrol price ris  പെട്രോൾ, ഡീസൽ നിരക്ക്  ഇന്ധനവില
പെട്രോൾ, ഡീസൽ നിരക്ക്; മാറ്റമില്ലാതെ രണ്ടാം ദിനം

By

Published : Feb 22, 2021, 1:06 PM IST

ന്യൂഡൽഹി: രാജ്യത്ത് ഇന്നും പെട്രോൾ, ഡീസൽ നിരക്കിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. ദേശീയ തലസ്ഥാനത്ത് പെട്രോളിന് ലിറ്ററിന് 90.58 രൂപയും ഡീസലിന് 80.97 രൂപയുമാണ് വില. രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വില ശനിയാഴ്‌ച വരെ തുടർച്ചയായി 12 ദിവസം ഉയരുകയായിരുന്നു. ഫെബ്രുവരി ഒമ്പതിന് ശേഷം പെട്രോളിന് ലിറ്ററിന് 3.63 രൂപയും ഡീസൽ നിരക്ക് ഡൽഹിയിൽ 3.84 രൂപയും ആണ് വർധിച്ചത്.

രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ നഗരങ്ങളിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രീമിയം പെട്രോൾ ലിറ്ററിന് വില 100 രൂപ കടന്നിരുന്നു. കഴിഞ്ഞ ആഴ്‌ച അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവില ബാരലിന് 65 ഡോളർ കടന്നതിന് ശേഷം വില 63 ഡോളറായി കുറഞ്ഞിരുന്നു. ആഗോള വിപണിയിൽ വരുന്ന വിലവ്യത്യാസത്തിന് അനുസൃതമായി വരും ദിവസങ്ങളിൽ ഇന്ധന വില വർധിക്കാമെന്ന് എണ്ണക്കമ്പനികൾ അറിയിച്ചു.

ABOUT THE AUTHOR

...view details