പ്രാഥമിക ഓഹരി വില്പനയ്‌ക്ക് ഒരുങ്ങി ഡിജിറ്റൽ പെയ്‌മെന്‍റ് കമ്പനിയായ മൊബിക്വിക്ക്. സെക്വോയ ക്യാപിറ്റലിന്‍റെയും ബജാജ് ഫിനാൻസിന്‍റെയും പിന്തുണയോടെ പ്രവർത്തിക്കുന്ന കമ്പനി 1,900 കോടി രൂപയാണ് ഓഹരി വില്പനയിലൂടെ സമാഹരിക്കുക. പ്രാഥമിക ഓഹരി വില്പനയുമായി ബന്ധപ്പെട്ട അപേക്ഷ മൊബിക്വിക്ക് സെബിക്ക് കൈമാറി.
1,500 കോടി രൂപയുടെ പുതിയ ഓഹരികളും ബാക്കി 400 കോടിയുടെ ഓഹരി കമ്പനിയിലെ പങ്കാളികൾ വില്ക്കുന്നതുമാണ്. മൊബിക്വിക്ക് സ്ഥാപകരായ ബിപിൻ പ്രീത് സിങ്ങ്, ഉപാസന ടാകു എന്നിവരുടെ ഓഹരികളും വില്പനയ്‌ക്കുണ്ട്. ബിപിൻ പ്രീത് സിങ്ങ് 111 കോടിയുടെയും ഉപാസന ടാകു 78 കോടിയുടെയും ഓഹരികളാണ് വില്ക്കുന്നത്.