ന്യൂഡൽഹി:ജൂലൈ മുതൽ കാറുകളുടെ വില വർധിപ്പിക്കുമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. കഴിഞ്ഞ വർഷം കമ്പനിയുടെ വിവിധ ഇൻപുട്ട് ചെലവുകൾ വർധിച്ചെന്നും അതിനാൽ മോഡലുകളുടെ വില വർധിപ്പിച്ച് അധിക ചെലവുകൾ മൂലമുള്ള ആഘാതം നികത്തുകയാണ് ലക്ഷ്യമെന്നും കമ്പനി അറിയിച്ചു. ഏതൊക്കെ മോഡലുകൾക്ക് എത്ര രൂപ വീതം വർധിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
ജൂലൈയിൽ കാറുകളുടെ വില വർധിപ്പിക്കുമെന്ന് മാരുതി സുസുക്കി - കാറുകളുടെ വില വർധന
കഴിഞ്ഞ വർഷം കമ്പനിയുടെ വിവിധ ഇൻപുട്ട് ചെലവുകൾ വർധിച്ചെന്നും അതിനാൽ മോഡലുകളുടെ വില വർധിപ്പിച്ച് അധിക ചെലവുകൾ മൂലമുള്ള ആഘാതം നികത്തുകയാണ് കമ്പനിയാണ് ലക്ഷ്യം
Also Read: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം
ഇൻപുട്ട് ചെലവ് വർധിച്ചതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിലും കമ്പനി ഏതാനും മോഡലുകളുടെ വില 34000 രൂപ വരെ വർധിപ്പിച്ചിരുന്നു. അതേസമയം വിവിധ സംസ്ഥാനങ്ങളിൽ ലോക്ക്ഡൗണ്‍ ഇളവുകൾ പ്രഖ്യാപിച്ചതോടെ പ്രമുഖ ഓട്ടോമൊബൈൽ കമ്പനികൾ ഉത്പാദനം സാധാരണ നിലയിലേക്ക് ഉയർത്താനുള്ള നടപടികൾ ആരംഭിച്ചു. പ്ലാന്‍റുകളിലെ പ്രവർത്തനം പുനരാരംഭിച്ചതായും സുരക്ഷാ പ്രോട്ടോക്കോളുകൾ പരിഷ്കരിച്ചതായും മാരുതി സുസുക്കി വക്താവ് അറിയിച്ചു. 36,000ൽ അധികം ജീവനക്കാർക്ക് ഇതിനകം ആദ്യ ഡോസ് വാക്‌സിൻ നൽകിയെന്നും കമ്പനി അറിയിച്ചു.