ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസ്ക്കി കാറുകളുടെ വില കുറക്കാനൊരുങ്ങുന്നു. തിരഞ്ഞെടുക്കപ്പട്ട മോഡലുകള്‍ക്ക് 5000 രൂപവരെ കുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കാറുകളുടെ എക്സ് ഷോറൂം വിലയിലാണ് ഈ കുറവ് പ്രകടമാകുക. പ്രധാനമായും ആല്‍ട്ടോ 800, ആള്‍ട്ടോ കെ10, സ്വിഫ്റ്റ് ഡീസല്‍, സെലാരിയോ, ബൊലേനോ ഡീസല്‍, ടൂര്‍ എസ്, വിതാര ബ്രസ, എസ് ക്രോസ്, മേഡലുകള്‍ക്കാണ് വിലകുറയുക. 2.93നും 11.49ലക്ഷത്തിനും ഇടയില്‍ വിലവരുന്ന മോഡലുകളാണിവ.
കാറുകള്‍ക്ക് വിലകുറയ്ക്കാനൊരുങ്ങി മാരുതി സുസ്ക്കി - business news
ആല്‍ട്ടോ 800, ആള്‍ട്ടോ കെ10, സ്വിഫ്റ്റ് ഡീസല്‍, സെലാരിയോ, ബൊലേനോ ഡീസല്‍, ടൂര്‍ എസ്, വിതാര ബ്രസ, എസ് ക്രോസ്, മേഡലുകള്‍ക്കാണ് വിലകുറയുക.
മാരുതി സുസ്ക്കി
സെപ്തംബര്‍ 25 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അറിയിച്ചു. പുതിയ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഓഫറാണ് നിലവില്‍ അവതരിപ്പിക്കുന്നത്. ഉത്സവകാലത്ത് വില്‍പ്പന വര്‍ധിപ്പിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ കേര്‍പ്പറേറ്റ് നിരക്ക് കുറച്ചതും വലിയ ഓഫര്‍ നല്‍കാന്‍ തങ്ങളെ സാഹയിച്ചെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.