മുംബൈ: സെൻസെക്‌സ് 284.84 പോയിന്‍റ് (0.69%) ഇടിഞ്ഞ് 40,913.82 എന്ന നിലയിലെത്തി. എൻഎസ്‌ഇ നിഫ്റ്റി 93.70 പോയിന്‍റ് (0.77%) ഇടിഞ്ഞ് 12,035.80 ൽ എത്തി. സെൻസെക്‌സിൽ ഏറ്റവും കൂടുതൽ നഷ്‌ടം നേരിട്ടത് റിലയൻസ് ഇൻഡസ്ട്രീസിനാണ്. 2.62 ശതമാനമാണ് ഇടിവ്. നെസ്‌ലെ ഇന്ത്യ, ഇൻഡസ്ഇൻഡ് ബാങ്ക്, അൾട്രാടെക് സിമന്‍റ്, എം ആൻഡ് എം, എസ്‌ബിഐ എന്നിവയും നഷ്‌ടം നേരിട്ടു. ബജാജ് ഓട്ടോ, പവർഗ്രിഡ്, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്‍റ്‌സ്, എൻടിപിസി, എച്ച്ഡിഎഫ്‌സി, എൽ ആൻഡ് ടി, മാരുതി എന്നിവ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
സെൻസെക്‌സ് 285 പോയിന്‍റ് നഷ്‌ടത്തിൽ, സ്വർണ വിലയിൽ 10 ഗ്രാമിന് 400 രൂപ വർധന - സെൻസെക്‌സ് വാർത്തകൾ
ദേശീയ തലസ്ഥാനത്ത് സ്വർണ വില 10 ഗ്രാമിന് 400 രൂപ ഉയർന്ന് 41,524 രൂപയായി.
സെൻസെക്‌സ് 285 പോയിന്‍റ് നഷ്‌ടത്തിൽ, സ്വർണ വിലയിൽ 10 ഗ്രാമിന് 400 രൂപ വർധന
ആഗോള എണ്ണ വില 1.63 ശതമാനം ഇടിഞ്ഞ് ബാരലിന് 57.97 ഡോളറിലെത്തി. ഇന്ത്യൻ രൂപയുടെ മൂല്യം 23 പൈസ കുറഞ്ഞ് യുഎസ് ഡോളറിന് 71.51 ആയി കുറഞ്ഞു. വിവാഹ സീസൺ പ്രാമാണിച്ച് ആവശ്യകത(ഡിമാന്‍റ്) വർധിച്ചത് മൂലം ദേശീയ തലസ്ഥാനത്ത് സ്വർണ വില 10 ഗ്രാമിന് 400 രൂപ ഉയർന്ന് 41,524 രൂപയായി. കഴിഞ്ഞ ദിവസത്തെ വ്യാപാര വില 10 ഗ്രാമിന് 41,124 രൂപയായിരുന്നു. വെള്ളി വില കിലോഗ്രാമിന് 46,655 രൂപയിൽ നിന്ന് 737 രൂപ ഉയർന്ന് 47,392 രൂപയായി.